കരുനാഗപ്പള്ളി:യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. പടനായർകുളങ്ങര വടക്ക് താച്ചയിൽ ജംങ്ഷന് സമീപം കെട്ടിശ്ശേരിൽ വീട്ടിൽ സന്തോഷ് @ ജിം സന്തോഷ്(40) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഓച്ചിറ സ്വദേശി പങ്കജിനെയാണ് ഇയാൾ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവർ തമ്മിൽ ഉണ്ടായിരുന്ന കേസുകൾ ഒത്തുതീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് കരുനാഗപ്പള്ളി ഹൈസ്‌കൂൾ ജംഗ്ഷന് സമീപത്ത് വെച്ച് പങ്കജിനെ പ്രതി തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു.
കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പങ്കജിന്റെ നെഞ്ചിലും വയറ്റിലും പലതവണ കുത്തി മുറിവേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പങ്കജ് കൊല്ലത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് വരുകയാണ്. തുടർന്ന് പോലീസിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒളിവിൽ കഴിഞ്ഞു വന്ന പ്രതി ജിം സന്തോഷിനെ കരുനാഗപ്പള്ളി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ബിജു. വി, യുടെ നേതൃത്വത്തിൽ എസ് ഐ മാരായ ഷമീർ, കണ്ണൻ ,റഹീം, ഷാജിമോൻ, എസ്.സി.പി.ഒ മാരായ രാജീവ്, ഹാഷിം എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്യ്തത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.