കണ്ണൂർ: കായംകുളം ദേവാ കമ്മ്യൂണിക്കേഷസിന്റെ നാടക പ്രവർത്തകർ സഞ്ചരിച്ച വാഹനo കണ്ണൂരിലെ കേളത്ത് വെച്ച് ഇന്ന് പുലർച്ചെ
അപകടത്തൽപ്പെട്ടു. അപകടത്തിൽ മുതുകുളം സ്വദേശിനി അഞ്ജലി വവ്വാക്കാവ് സ്വദേശിനി ജെസ്സി മോഹൻ എന്നിവർമരണപ്പെട്ടു.ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെയുള്ള യാത്രയെന്ന് നാട്ടുകാര്‍. കണ്ണൂർ മലയാംപടിയിൽ നാടകസംഘം മാപ്പിൽ കാണിച്ച എളുപ്പ വഴിയിലുടെയാണ് പോയത്. വലിയ ബസ്സുകൾക്ക് പോകാൻ സാധിക്കാത്ത ഇടുങ്ങിയ വഴി ആയിരുന്നു അത്. കുത്തനെ ഇറക്കവും വളവുകളും ആണ് ആ വഴിയിലുള്ളത്. ഗൂഗിൾ മാപ്പിന്റെ നിർദ്ദേശം അനുസരിച്ച് ഇടുങ്ങിയ വഴിയിലൂടെ യാത്ര ചെയ്തതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു.കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാർ, ബിന്ദു, കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കൽ സ്വദേശി സുഭാഷ് എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റ് കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. കായംകുളം സ്വദേശി ഉമേഷിന്റെ നില ഗുരുതരമാണ്.മലയാംപടി എസ് വളവിൽ വെച്ചാണ് മിനി ബസ് മറിഞ്ഞത്. 14 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. 9 പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.