തിരുവനന്തപുരം:കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്‌സ് ഫെഡറഷൻ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ദീർഘകാല സേവനത്തിനു ശേഷം സർവ്വീസിൽ നിന്ന് വിരമിച്ച സംഘടനയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ച നേതാക്കൾക്ക് യാത്രയയപ്പ് നൽകി . എം. എൻ വി ജി അടിയോടി നഗറിൽ (ജോയിന്റ് കൗൺസിൽ ഹാൾ തിരുവനന്തപുരം ) നടന്ന യാത്രയയപ്പ് സമ്മേളനംകൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സിവിൽ സർവിസിന്റെ
നിലനിൽപ്പ് ജനാധിപത്യത്തിന്റെ ഔദാര്യം ആണെന്നും ആകയാൽ ജനത്തെ സേവിക്കുക എന്നത് ജീവനക്കാരുടെ കടമയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കെ സി എസ് ഓ എഫ് സംസ്ഥാന പ്രസിഡന്റ് റ്റി. ആർ ബിനിൽ കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രാജീവ് കുമാർ സ്വാഗതം ആശംസിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന ചെയർമാൻ കെ. പി ഗോപകുമാർ, സംസ്ഥാന വൈസ്
ചെയർപേഴ്സൺ സുഗൈതാ കുമാരി എം. എസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഹരീന്ദ്രനാഥ്.പി,
ശ്രീകുമാർ.പി,സംസ്ഥാന കമ്മിറ്റി അംഗം ആർ.സിന്ധു, തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി വിനോദ്. വി. നമ്പൂതിരി, നോർത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല,
കെ. സി. എസ്. ഓ. എഫ് സംസ്ഥാന സെക്രട്ടറി വിനോദ്.കെ,റോഷൻ പി.ആർ തുടങ്ങിയവർ സംസാരിച്ചു.
കെ. സി. എസ്. ഓ.എഫ് മുൻ സംസ്ഥാന ട്രെഷറർ എം.അനിൽ, മുൻ സെക്രട്ടറിയേറ്റംഗങ്ങളായ
ടി.അയ്യപ്പദാസ്,പി എ സജീവ്,ബി. മൃണാൾ സെൻ, ദിലീപ് ഖാൻ പി. ടി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. നജീബ് ഖാൻ,അനിൽകുമാർ. കെ, ബൈജു എ. ആർ, പി. രാജീവൻ എന്നിവർക്ക് യാത്രയയപ്പ് നൽകിയത്. കെ. സി. എസ്. ഓ. എഫ് സംസ്ഥാന ട്രഷറർ എസ്. സജികുമാർ നന്ദി പറഞ്ഞു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.