എ ഡി എമ്മിൻ്റെ ആത്മഹത്യ: ഉത്തരവാദികളെ അധികാരത്തിൽ തുടരാൻ അനുവദിക്കരുതെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ.

കണ്ണൂർ എ ഡി എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തരവാദികളായവരെ ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അനുവദിക്കരുതെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഈ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണം.
ഇടതു ഭരണത്തിൽ ഉദ്യോഗസ്ഥർ നിരന്തരം കടുത്ത മാനസിക സമ്മർദ്ദത്തിനടിപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നു. ഭരണസംവിധാനത്തിലെ ചില അധികാരികൾ തങ്ങളുടെ ഭരണപരമായ നിയന്ത്രണങ്ങൾക്കതീതരായ ഉദ്യോഗസ്ഥരെ അധികാരപരിധി ലംഘിച്ച് ഭീഷണിപ്പെടുത്താനും കുറ്റപ്പെടുത്താനും തുനിയുകയാണ്.

സ്വന്തം നാട്ടിലേക്ക് സ്ഥലം മാറിപ്പോകുന്നതിന് തൊട്ട് മുമ്പ് സംഘടിപ്പിക്കപ്പെട്ട യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കപ്പെടാതെ എത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന്, എ ഡി എമ്മിനെ അധിക്ഷേപിച്ച് പ്രസംഗിക്കാൻ എന്തധികാരമാണുള്ളത്. വിചാരണ നടത്താനും ഭീഷണിപ്പെടുത്താനും ലക്ഷ്യമിട്ട് ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ചൊരിഞ്ഞ ആക്ഷേപവാക്കുകൾ സാമാന്യ മര്യാദയുടെ സകല സീമകളും ലംഘിച്ച് നടത്തിയ
കടുത്ത മനുഷ്യാവകാശ ലംഘനമാണ്.
ഉദ്യോഗസ്ഥരുടെ അഴിമതിയും അധികാര ദുർവിനിയോഗവും നിർമ്മാർജ്ജനം ചെയ്യാൻ നിയമ വ്യവസ്ഥിതിയിലെ അധികാരവും അവകാശവും വിനിയോഗിക്കുന്നതിന് പകരം , ജീവനക്കാർക്ക് സ്വന്തം നിരപരാധിത്വം തെളിയിക്കാൻ പോലുമാകാതെ, അവരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സംഭവം കേരള മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. നവീൻ ബാബുവിൻ്റെ മരണം സംബന്ധിച്ച് അടിയന്തരമായി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം എസും ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ പി യും ആവശ്യപ്പെട്ടു.

എഡിഎം ഒരുലക്ഷം രൂപകൈക്കൂലി ആവശ്യപ്പെട്ടു. എന്ന് പരാതിക്കാരൻ.കൈക്കൂലി കൊടുകൊടുത്തിട്ട് മുഖ്യമന്ത്രിക്ക് പാരാതി നൽകി.

അതിൽ പറയുന്നത്‌ എ ഡി എം കൈക്കൂലിയായി ഒരു ലക്ഷം ആവശ്യപ്പെട്ടു എന്നും തുകയുമായി ക്വാർട്ടേഴ്സിൽ ചെല്ലാൻ പറഞ്ഞു എന്നും 98,500 കൈമാറി എന്നുമാണ്‌. ശേഷം അനുമതി നൽകി എന്നും. പരാതിക്കാരൻ പത്താം തീയതി ഈ വിഷയങ്ങൾ ഉൾക്കൊള്ളിച്ച്‌ മുഖ്യമന്ത്രിയ്ക്ക്‌ അന്വേക്ഷണം ആവശ്യപ്പെട്ട്‌ പരാതിയും നൽകിയിട്ടുണ്ട്‌.

ഇതാണോ യാഥാർത്ഥ്യം ലക്ഷ്യം എന്തു തന്നെയായാലും പത്രസമ്മേളനം നടത്തുകയും തെളിവുകൾ നൽകുകയും ചെയ്താൽ ഉണ്ടാകാവുന്ന നാണക്കേട് മനസ്സിലാക്കിയാണോ അദ്ദേഹം ആത്മഹ്യചെയ്തത് അതോ ഇദ്ദേഹത്തെക്കുറിച്ച് പറയുന്നത് കള്ളമോ?കൃത്യമായ അന്വേഷണം ആവശ്യമാണ്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.