പത്തനംതിട്ട: സ്കൂൾ പിറ്റിഎ യേഗത്തിനിടെ പ്രഥമാധ്യാപികയ്ക്ക് നേരെ കൈയ്യേറ്റവും ആക്രോശവും.മലയാലപ്പുഴ കെ എം പി എൽ പി എ സി ലെ പ്രഥമധ്യാപിക ഗീതാ രാജുവിന് നേരെയാണ് അക്രമണം ഉണ്ടായത്.സംഭവത്തോടനുബന്ധിച്ച് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.പിടിഎ യോഗത്തിനിടയ്ക്ക് ണ് അക്രമം. പത്തനംതിട്ട കോഴികുന്നം കെ എച്ച് എം എൽ പി സ്കൂളിലെ പ്രധാന അധ്യാപിക ഗീതാ രാജുവിനാണ് യുവാവിന്റെ മർദ്ദനമേറ്റത് -സംഭവത്തിൽ കോഴികുന്നം സ്വദേശി വിഷ്ണു എസ് നായരെ പോലീസ് അറസ്റ്റ് ചെയ്തു
ഇന്നലെ വൈകിട്ട് മൂന്നേ മുപ്പതോടെയാണ് സംഭവം.പിടിഎ യോഗം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴായിരുന്നു കോഴിക്കുന്ന് സ്വദേശി വിഷ്ണു എസ് നായർ അസഭ്യവർഷവുമായി സ്കൂളിന് അകത്തേക്ക് എത്തിയത് -ഇത് തടയാൻ ശ്രമിച്ച അധ്യാപികയെ ആക്രമിക്കുകയായിരുന്നു.
ആക്രമണം തടയാൻ ശ്രമിച്ച ഗീത രാജുവിന്റെ ഭർത്താവിനും മർദ്ദനമേറ്റതായി പരാതിയുണ്ട് -പിന്നെയും അസഭ്യ വർഷവുമായി ഏറെനേരം സ്കൂളിനടുത്ത് തന്നെ തുടർന്ന യുവാവിനെ പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു -മുൻപും ഇയാൾ സ്കൂളിൽ വന്ന ബഹളം ഉണ്ടാക്കിയിട്ടുണ്ടെന്ന് അധ്യാപകരും ജീവനക്കാരും പറയുന്നു -എന്താണ് ആക്രമണ കാരണം എന്നതിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല .വിഷ്ണു എസ് നായരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഉടൻതന്നെ കോടതിയിൽ ഹാജരാക്കും
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.