ചവറ . മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് തേവലക്കര ഇന്ത്യന്‍ ബാങ്കിലെ അപ്രൈസർ ഒളിവിൽ പോയ സംഭവത്തില്‍ ബാങ്ക് ഉപരോധിച്ച് നാട്ടുകാര്‍. ഇടപാടുകാരെ കേസില്‍പെടുത്തിയത് അധികൃതരുടെ ഗൂഡാലോചനയെന്നാരോപിച്ച് നാട്ടുകാര്‍ ബാങ്ക് ഉപരോധിച്ചു.
ഇന്ത്യന്‍ ബാങ്കിൻ്റെ തേവലക്കര ശാഖയിലെ അപ്രൈസർ തേവലക്കര പാലയ്ക്കൽ തെക്കടത്ത് കിഴക്കേ തിൽ അജിത്ത് വിജയനെ ഒന്നാം പ്രതിയാക്കി തെക്കുംഭാഗം പൊലീസ് കേസെടുത്തു. 86.25 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടത്തിയിട്ടുള്ളത്. ബാ ങ്കിലെത്തുന്ന ഉപഭോക്താക്ക ളുടെ പണയ ഉരുപ്പടി എന്ന നി ലയിൽ അവരെക്കൊണ്ട് ഒപ്പു വച്ച രേഖകൾ ഉപയോഗിച്ചാണ് മുക്കുപണ്ടം പണയപ്പെടു ത്തിയിരിക്കുന്നത്. പണയം വയ്ക്കാനെത്തുന്ന ഉപഭോക്താക്കൾ അറിയാതെ അപ്രൈസർ ചെയ്തെന്നാണ് നിഗമനം.
എന്നാൽ ഉപഭോക്‌താക്കളുടെ പേരിലുള്ള രേഖകൾ സമർപ്പിച്ചിട്ടുള്ളതിനാൽ ഉപഭോക്‌താക്കളും അപ്രൈസറും ചേർന്ന് നടത്തിയ തട്ടിപ്പ് എന്ന നിലയിലാണ് ബ്രാഞ്ച് മാനേജർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
ബ്രാഞ്ച് മാനേജരുടെ മൊഴിയിൽ അപ്രൈസർ അജിത്ത് വിജയനെ കൂടാതെ ഉപഭോക്‌താക്കളായ 6 പേരുടെ പേരിൽ പൊലീസ് കേസെടു ത്തിട്ടുണ്ട്.അപ്രൈസർ അജിത്ത് വിജയൻ ക്യാൻസർ രോഗിയെന്നും അറിയുന്നു.
അതേസമയം പ്രാഥമിക അന്വേഷണത്തിൽ ഉപഭോ ക്താക്കൾക്ക് പങ്കില്ല എന്ന നി ഗമനത്തിലാണ് പൊലീസ്. എന്നാല്‍ തങ്ങളെ കോസില്‍പെടുത്തിയതില്‍ അധികൃതരുടെ ചതിയുണ്ട് എന്നാണ് സമരക്കാരുടെ പരാതി. സ്ത്രീകളാണ് കൂടുതലും എത്തിയത്. ഇൻസ്പെക്ടർ കെ.ആർ.ബി ജുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.