കൊല്ലം ജില്ലയിൽ 10 വയസ്സുള്ള ആൺകുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഒക്ടോബർ 11 മുതൽ പനിയും തലവേദനയും ഉണ്ടായി. 12ന് പനിയും കടുത്ത തലവേദനയെയും തുടർന്ന് കൊട്ടാരക്കര താലുക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. 13ന് തിരുവനന്തപുരം എസ്എ ടി ആശുപത്രിയിലേക്ക് മാറ്റി. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അവിടെ ചികിത്സയിലാണ്.
ജില്ലയിൽ രോഗം
സ്ഥിരീകരിച്ച സാഹചര്യത്തിൽ ജലാശയത്തിൽ ഇറങ്ങുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
പ്രതിരോധ മാർഗങ്ങൾ
ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കണം.നീന്തുന്നവരും നീന്തൽ പഠിക്കുന്നവരും മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കണം.വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.ജലസ്രോതസ്സുകളിൽ കുളിക്കുമ്പോൾ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കണം.മലിനമായ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും പൂർണ്ണമായും ഒഴിവാക്കണം.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.