അദ്ദേഹത്തിന്റെ പാർട്ടിയുടെ ആലപ്പുഴ കമ്മിറ്റി രൂപീകരണവുമായി വന്നു എന്നെ കണ്ടു അത്രയേ ഉളളു, വെളളാപ്പള്ളി നടേശൻ.

ചേർത്തല: അദ്ദേഹത്തിന്റെ പാർട്ടിയുടെ ആലപ്പുഴ കമ്മിറ്റി രൂപീകരണവുമായി വന്നു, അപ്പോൾ അദ്ദേഹത്തിന് എന്നെ കാണണമെന്ന് തോന്നി വന്നുഎന്നെ കണ്ടു അത്രയേ ഉളളു, വെളളാപ്പള്ളി നടേശൻ.ഇതിൽ അതിശയിക്കണ്ട ഒരു കാര്യവുമില്ല. അദ്ദേഹം നേരത്തേയും വീട്ടിൽ വന്നിട്ടുണ്ട്. പി.വി അൻവർ വെള്ളാപ്പള്ളി നടേശൻ്റെ വീട്ടിലെത്തിയതിൻ്റെ പ്രതികരണമാണ് ലഭിച്ചത്. മാധ്യമങ്ങൾ ആവർത്തിച്ച് ചോദിച്ച ചോദ്യങ്ങളിൽ നിന്നും വെള്ളാപ്പള്ളി ഒഴിഞ്ഞു മാറി.കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയാണ് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയത്: തികച്ചും സൗഹൃദ സന്ദർശനം മാത്രമാണെന്നും രാഷ്ട്രീയ ഉദ്ദേശമില്ലെന്നും അൻവർ പറഞ്ഞു.. പിണറായിക്കെതിരായ അൻവറിന്റെ അഭിപ്രായം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും .അൻവറിന്റെ വിമർശനത്തിൽ അഭിപ്രായം പറയാൻ താനില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു..


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading