കരുനാഗപ്പള്ളി:കുലശേഖരപുരം വള്ളിക്കാവ് ഭാഗത്ത് വിശേഷ ദിനങ്ങൾ വരുന്ന ദിവസങ്ങളിലെ ചാരായ വിൽപ്പന ലക്ഷ്യമിട്ട് സൂക്ഷിച്ച 175 ലീറ്റർ കോട പിടികൂടി.. കരുനാഗപ്പള്ളി എക്സ്‌സൈസ് റേഞ്ച് ഓഫീസിലെ അസി.
എക്സ്സൈസ് ഇൻസ്‌പെക്ടർ പി എൽ വിജിലാലിൻ്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി കുലശേഖരപുരം വില്ലേജിൽ വള്ളിക്കാവ് അമൃത ആയുർവേദ ആശുപത്രിയുടെ പടിഞ്ഞാറ് കായലരികത്ത് നടത്തിയ പരിശോധനയിൽ കുറ്റിക്കാട്ടിൽ നിന്നും വ്യാജമദ്യ നിർമ്മാണത്തിനായി സൂക്ഷിച്ച 175 ലിറ്റർ കോട പിടികൂടി.. കുറ്റിക്കാട്ടിൽ കന്നാസുകളിലായി അതീവ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു.വീടുകളിലെ വിവാഹം, ഗൃഹപ്രവേശം, ജന്മദിനാഘോഷം തുടങ്ങിയ ആഘോഷ ദിവസങ്ങളിലെ വിൽപന ലക്ഷ്യമിട്ടുള്ള വ്യാജമദ്യ നിർമ്മാണമാണ് ദിവസങ്ങളായുള്ള രഹസ്യന്വേഷണത്തിൽ എക്സൈസ് തകർത്തത്.സിവിൽ എക്സൈസ് ഓഫീസർമാരായ കെ. സാജൻ, ശ്യാംദാസ്,ജിനു തങ്കച്ചൻ ,ചാൾസ് എച്ച് , അൻസർ, രജിത് കെ പിള്ള, ഹരിപ്രസാദ് എന്നിവർ പങ്കെടുത്തു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.