കാലം മാറുമ്പോൾ കഥ മാറും പോലെ മനുഷ്യ മനസ്സിൽ മാറ്റങ്ങൾ വന്നു തുടങ്ങും.ഒരുകാലത്ത് നാണക്കേടിന്‍റെ പര്യായമായിരുന്ന കോണ്ടം ഇപ്പോൾ ഉത്തരവാദിത്തത്തിന്‍റെഅടയാളമാണ്. ഇന്ത്യയുടെ ലൈംഗിക വ്യവസായം ഉൽപ്പന്നങ്ങൾ വിൽക്കാന്‍ മാത്രമല്ല ഒരു സാംസ്കാരിക മാറ്റത്തിന് കൂടി കാരണമാകുകയാണ്.തൻ്റെ മുന്നിൽ മറ്റൊരാൾ വേണമെന്നില്ല എന്ന തരത്തിലേക്ക് മനുഷ്യർ മാറുകയാണ്. പ്രകൃതിയുടെ ശൈലി ഗുണങ്ങളെ തൂത്തെറിയുകയാണ് മനുഷ്യൻ.ഈ വര്‍ഷം ഇന്ത്യയിലെ സെക്സ്ടോയ്സ് വ്യവസായം ഒരു ബില്യൺ ഡോളറിലേക്ക് എത്തിയിട്ടുണ്ട്. ആഗോളതലത്തിൽ, സെക്‌സ് ടോയ് വിപണി 44 ബില്യൺ ഡോളറിൽ നിന്ന് 80 ബില്യൺ ഡോളറായി വളരുമെന്നാണ് മാര്‍ക്കറ്റ് സ്റ്റഡി. 2030 ഓടെ ഇന്ത്യയിൽ ഒരു ബില്യൺ ആളുകൾ രതിവിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഒരിക്കൽ നിഷിദ്ധമായിരുന്ന കാര്യങ്ങള്‍ ഇപ്പോൾ ഒഴിച്ചുകൂടാനാകാത്തതാകുന്നു. സെക്‌സ് വെൽനസ് ഉൽപന്നങ്ങളുടെ ആവശ്യം ഇനി മെട്രോ നഗരങ്ങളിൽ മാത്രമല്ല. നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്കും ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്കുമൊക്കെ ഇത് പരക്കുകയാണ്.ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സെപ്റ്റോ, നൈക്ക വളരുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ എല്ലാം ഇന്ത്യക്കാരുടെ അനുഭൂതികളെയും അനുഭവങ്ങളെയും മാറ്റിമറിക്കുകയാണ്.ആണെന്നും പെണ്ണെന്നും ഭേദമില്ലാതെ 21 മുതല്‍ 55 വയസുവരെയുള്ള യുവത്വമാണ് സെക്സ് ടോയ്സ് വിപണിയില്‍ ചലനമുണ്ടാക്കുന്നത്. സെക്‌സ് ടോയ്‌സും ലൂബ്രിക്കന്റുകളും വൈബ്രേറ്ററുകളും ടൂത്ത് ബ്രഷുകളും ഫേസ് വാഷും പോലെ സാധാരണ വാങ്ങുന്ന സാധനങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിക്കുകയാണ്.ചിപ്സും ചോക്ലേറ്റുകളും ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന ലാഘവത്തോടെ സെക്സ് ടോയ്സ് കൂടി വാങ്ങുന്ന രീതിയിലേക്ക് ഇന്ത്യക്കാര്‍ മാറുന്നു. ലൈംഗികാനുഭൂതികളെക്കുറിച്ച് സംസാരിക്കാനും പുതുമ തേടാനും യുവത്വം കൊതിക്കുമ്പോള്‍ കുതിക്കുന്നത് ലൈംഗികവ്യവസായം കൂടിയാണ്. മറ്റു സംസ്ഥാനങ്ങനെപ്പോലെ കേരളവും അതിൽ നിന്ന് വിഭിന്നമല്ല. മദ്യപാനം പോലെ, പുകവലി പോലെ, മയക്കുമരുന്നു പോലെ ഇതു മാറുന്നു സ്ത്രീക്ക് പുരുഷൻ വേണ്ട, പുരുഷന് സ്ത്രീ വേണ്ട. ഇതൊരു പ്രതിഭാസമായി മാറും അതോടൊപ്പം ഈ വ്യവസായ സാമ്രാജ്യത്തിലേക്ക് കൂടുതൽ പേർ എത്തിപ്പെടും. വീടുകളിൽ മക്കൾ കാണാതെ അമ്മമാർ, അമ്മമാർ കാണാതെ അച്ഛന്മാർ, ഇവരാരും കാണാതെ മക്കൾ. ഇന്ന് ബഡ് റൂമുകളിൽ ഇവ ഇടം പിടിച്ചു കഴിഞ്ഞു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.