“ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കും”

തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കും. പ്രതിപക്ഷത്തിനു പുറമേ സിപിഐയും നിർദ്ദേശം മുന്നോട്ടു വച്ചതോടെയാണ് തീരുമാനം. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ അത് രാഷ്ട്രീയമായും തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് പിന്മാറ്റം. തിരുവിതാംകൂർ ദേവസ്വം ബോർഡും ഇളവ് അനുവദിക്കണമെന്ന നിർദ്ദേശം സർക്കാരിന് മുന്നിൽ വച്ചു. അതേസമയം കഴിഞ്ഞ സീസണിൽ നിന്ന് വ്യത്യസ്തമായി നിയന്ത്രണങ്ങളോടെ ആയിരിക്കും ഇക്കുറി സ്പോട്ട് ബുക്കിംഗ് അനുവദിക്കുക. പ്രധാനപ്പെട്ട പോയിന്റിൽ വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്യാത്തവർക്ക് ദർശനം നടത്താനുള്ള ക്രമീകരണം ഏർപ്പെടുത്തും.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.