ബംഗ്ലാദേശിൽ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുമ്പോൾ വടക്കേ ഇന്ത്യയിൽ മുസ്ലീംങ്ങൾ പീഡിപ്പിക്കപ്പെടുന്നു.ലോകത്ത് ജാതിയുടേയും മതത്തിൻ്റേയും പേരിൽ മനുഷ്യൻ പീഡിപ്പിക്കപ്പെടുന്നത് ചെറുതല്ല. സ്വന്തം ജീവിതം സന്തോഷത്തോടെയും സമാധാനത്തോടെയും കൊണ്ടുപോകാൻ മനുഷ്യന് കഴിയാതെ വരുക എന്നത് നമ്മുടെ സ്വാതന്ത്യത്തെ ഇല്ലാതാക്കലാണ്. ഇത് വർദ്ധിച്ചു വരുന്ന കാലഘട്ടത്തിലൂടെ നാം കടന്നുപോകുന്നത്. മനുഷ്യൻ ജനിക്കുമ്പോൾ അവൻ ജാതി പറഞ്ഞല്ല ജനിക്കുന്നത്. മരിക്കുമ്പോൾ അവൻ ജാതിയുടെ പേരിൽ മരിക്കുന്നു. ബംഗ്ലാദേശിൽ അവസാനമായി നാം കണ്ടതും ജെട്ടിപ്പിക്കുന്ന തരത്തിലുള്ള പീഡനങ്ങളാണ്.. അവർ ഹിന്ദുക്കൾ ആയി എന്നത് കൊണ്ട് അവർ മനുഷ്യരല്ലെ? വടക്കേ ഇന്ത്യയിൽ ഈ പീഡനത്തിന് എതിരെ അവിടെ മുസ്ലീംങ്ങളും പീഡിപ്പിക്കപ്പെടുന്നു. കേരളം എത്ര സുന്ദരം എന്ന് നാം ചിന്തിച്ചു പോകുന്നു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.