കൊല്ലം:ശിശുദിനാഘോഷം; അബ്‌റാര്‍ ടി നാസിം കുട്ടികളുടെ പ്രധാനമന്ത്രി
നവംബര്‍ 14ന് ജില്ലയിലെ ശിശുദിനാഘോഷത്തില്‍ കൊല്ലം കേന്ദ്രീയ വിദ്യാലയത്തിലെ അബ്‌റാര്‍ ടി നാസിം കുട്ടികളുടെ പ്രധാനമന്ത്രിയാകും. കടക്കല്‍ സര്‍ക്കാര്‍ എം.യു.പി.എസിലെ മാനവ് ടി.എസ്. കുട്ടികളുടെ പ്രസിഡന്റും തേവന്നൂര്‍ സര്‍ക്കാര്‍ എച്ച്.എസ്.എസിലെ ആഷ്‌ന ഫാത്തിമ സ്പീക്കറുമാകും. പ്രസംഗമത്സരത്തിലൂടെയാണ് ഇവരെ തിരഞ്ഞെടുത്തത്. ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കൊല്ലം എസ്.എന്‍.കോളേജില്‍ നടക്കുന്ന സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ പ്രസിഡന്റ് അധ്യക്ഷനും കുട്ടികളുടെ സ്പീക്കര്‍ മുഖ്യാതിഥിയുമായിരിക്കും. ചിന്നക്കട ക്രേവണ്‍ സ്‌കൂളില്‍ നിന്നാരംഭിക്കുന്ന ശിശുദിനറാലി നയിക്കുന്നത് കുട്ടികളുടെ പ്രധാനമന്ത്രിയാണ്. ശിശുദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ എന്‍.ദേവിദാസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ജില്ലാ ശിശു ക്ഷേമസമിതി സെക്രട്ടറി അഡ്വ.ഡി.ഷൈന്‍ ദേവ്, വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശിശുദിന റാലി; കുട്ടികള്‍ക്ക് നാടന്‍ വിഭവങ്ങള്‍ നല്‍കും.
ഇത്തവണ ശിശുദിന റാലിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ രുചിയൂറുന്ന നാടന്‍ വിഭവങ്ങള്‍ നല്‍കും. മരച്ചീനി, കാച്ചില്‍, ചേമ്പ്, നാടന്‍ പഴം, ഏത്തക്ക, തെരളിയപ്പം, ഇലയപ്പം, അവില്‍ കുതിര്‍ത്തത്, കരിപ്പട്ടിക്കാപ്പി തുടങ്ങിയവയാണ് നല്‍കുക. ആരോഗ്യകരമായ ഭക്ഷണ ശീലം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ വിഭവങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചതെന്ന് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ് പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി. ഷൈന്‍ദേവ്, ട്രഷറര്‍ എന്‍. അജിത് പ്രസാദ് എന്നിവര്‍ ജില്ലാ കൃഷി ഓഫീസര്‍ രാജേഷ് കുമാറില്‍ നിന്ന് വിഭവങ്ങള്‍ ഏറ്റുവാങ്ങി.
നാടന്‍ ആഹാരശീലം പ്രോത്സഹിപ്പിക്കുന്നതിന് ശിശുക്ഷേമ സമിതി നിരവധി ക്യാമ്പയിനുകള്‍ ജില്ലയില്‍ സംഘടിപ്പിക്കുന്നുവെന്ന് ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി. ഷൈന്‍ദേവ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കോണ്‍ക്ലേവും ജില്ലയില്‍ സംഘടിപ്പിക്കും.
ചടയമംഗലം പോരേടത്ത് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു
ചടയമംഗലം പോരേടത്ത് മാവേലി സ്റ്റോര്‍ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റായി ഉയര്‍ത്തി പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു. സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ മറ്റ് നിത്യോപയോഗ സാധനങ്ങളും മികച്ച ഗുണനിലവാരത്തിലും മിതമായ നിരക്കിലും നല്‍കിവരുന്ന മാവേലി സ്റ്റോറിന്റെ സേവനം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഈ രീതിയിലേക്ക് ഉയര്‍ത്തുന്ന 108-ാമത് സ്ഥാപനമാണിത്. കഴിഞ്ഞ ഓണക്കാലത്ത് 27 ലക്ഷം കുടുംബങ്ങളാണ് സപ്ലൈകോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സമാനമായി ഓഫര്‍ സൗകര്യം ഉള്‍പ്പെടെ ലഭ്യമാക്കി. റേഷന്‍ കടകളില്‍ സാധനങ്ങള്‍ക്ക് അഭാവമില്ലെന്നും ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും മന്ത്രി അറിയിച്ചു. ചടയമംഗലത്ത് സിവില്‍ സപ്ലൈസിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ഷോപ്പ് ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. കൂടാതെ, സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനസമയം രാവിലെ ഒമ്പത് മുതല്‍ രാത്രി ഏഴുവരെയാക്കാനും അനുവാദം നല്‍കി. അവസാനത്തെ ബസ് സമയം കണക്കിലെടുത്താണ് തീരുമാനം.
ഉപഭോക്താകള്‍ക്ക് വൈവിധ്യമാര്‍ന്ന ഉത്പ്പന്നങ്ങള്‍ അനായാസം തിരഞ്ഞെടുക്കുംവിധം ആധുനിക സജ്ജീകരണങ്ങളോടെയാണ് സൂപ്പര്‍ മാര്‍ക്കറ്റ് ഒരുക്കിയിട്ടുള്ളത്. പോരേടം സൂപ്പര്‍മാര്‍ക്കറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍ ആദ്യ വില്പന നിര്‍വഹിച്ചു. ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സുനില്‍, ജില്ലാ പഞ്ചായത്ത് അംഗം സാം കെ ഡാനിയേല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി വി നായര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ രാജു, സ്ഥിരംസമിതി അധ്യക്ഷര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കെ.എസ്.ആര്‍.ടി.സിയുടെ അയ്യപ്പ ക്ഷേത്ര ദര്‍ശനം
വൃശ്ചികമാസാരംഭത്തില്‍ കുളത്തുപ്പുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ അയ്യപ്പ ക്ഷേത്ര ദര്‍ശനം സര്‍വീസ് ആരംഭിക്കും. നവംബര്‍ 17 ഞായറാഴ്ച രാവിലെ ആറ് മണിക്ക് പുറപ്പെട്ട് കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍, കുംഭാവുരുട്ടി വെള്ളച്ചാട്ടം, പന്തളം വലിയ കോയിക്കല്‍ എന്നീ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു കുളത്തുപ്പുഴ ഡിപ്പോയില്‍ മടങ്ങിയെത്തും. യാത്രാ നിരക്ക് 610 രൂപ. ആദ്യം ബുക്ക് ചെയ്യുന്ന 50 പേര്‍ക്കാണ് യാത്രക്ക് സൗകര്യം ഉണ്ടാവുക. 50 പേരുടെ ഗ്രൂപ്പുകള്‍ക്ക് പ്രത്യേക ബുക്കിംഗ് സൗകര്യവും ഉണ്ട്. ഫോണ്‍: 8129580903, 0475-2318777.
ലാംഗ്വേജ് ലാബ് ഉദ്ഘാടനം ചെയ്തു
കൊട്ടാരക്കര ഗവ. ഹയര്‍ സെക്കണ്ടറി, പുത്തൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ ലാംഗ്വേജ് ലാബുകളുടെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. കെ.എസ്.എഫ്.ഇ.യുടെ സി.എസ്.ആര്‍. ഫണ്ടുപയോഗിച്ച് കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ എട്ട് സ്‌കൂളുകളിലാണ് ലാംഗ്വേജ് ലാബ് നിര്‍മിച്ചത്. കുട്ടികളുടെ ആശയവിനിമയ ശേഷി, ഭാഷാപ്രാവീണ്യം എന്നിവ വര്‍ധിപ്പിക്കാനാണ് ഒരു ലാബിന് എട്ട് ലക്ഷം ചെലവ് വരുന്ന ഈ സംരംഭം നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നൂതനമായ സോഫ്റ്റ്വെയറും, കമ്പ്യൂട്ടര്‍ സാമഗ്രികളും ഉള്‍പ്പെടെ വിപുലമായ സംവിധാനത്തോടെയാണ് ലാബുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടാരക്കര സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എസ്. ആര്‍. രമേശ് അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍. പ്രദീപ്, കെ. എസ്. എഫ്. ഇ. റീജിയണല്‍ മാനേജര്‍ ബിജി എം. ബഷീര്‍, സ്‌കൂള്‍ മാനേജിങ് കമ്മിറ്റി പ്രതിനിധികള്‍, പി. ടി. എ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുത്തൂര്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പി. ടി. എ. പ്രസിഡന്റ് ബിജു പൂവങ്കര അധ്യക്ഷനായി. ഹെഡ്മിസ്‌ട്രെസ്സ് ലിനി എസ്., പഞ്ചായത്ത് പ്രതിനിധികള്‍, സ്‌കൂള്‍ മാനേജിങ് കമ്മിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആനപ്പാപ്പാ•ാര്‍ക്ക് പരിശീലനം
ജില്ലയിലെ ആനപ്പാപ്പാ•ാര്‍ക്ക് നവംബര്‍ 16ന് കൊട്ടിയം ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ ആനപ്പാപ്പാ•ാരും പങ്കെടുക്കണമെന്ന് അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. ഫോണ്‍: 0474- 2748976.
ലോക് അദാലത്ത്: 22.85 കോടി രൂപയുടെ വ്യവഹാരങ്ങള്‍ തീര്‍പ്പാക്കി
കൊല്ലം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളും സംയുക്തമായി ജില്ലയിലെ വിവിധ കോടതികളില്‍ നടത്തിയ നാഷണല്‍ ലോക് അദാലത്തില്‍ 22.85 കോടി രൂപയുടെ വ്യവഹാരങ്ങള്‍ തീര്‍പ്പാക്കി.
ജില്ലാ കോടതി സമുച്ചയത്തിലും കൊല്ലം, കരുനാഗപ്പള്ളി, പത്തനാപുരം, കൊട്ടാരക്കര, കുന്നത്തൂര്‍ താലൂക്കുകളിലെ വിവിധ കോടതികളിലുമായി നടത്തിയ അദാലത്തില്‍ സിവില്‍ കേസുകള്‍, ഭൂമി ഏറ്റെടുക്കല്‍ കേസുകള്‍, വാഹനാപകട കേസുകള്‍, കുടുംബ തര്‍ക്കങ്ങള്‍, ഒത്തു തീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, ബാങ്ക് വായ്പ സംബന്ധമായ കേസുകള്‍ എന്നിങ്ങനെയുള്ള വ്യവഹാരങ്ങളാണ് തീര്‍പ്പാക്കിയത്. ആകെ പരിഗണിച്ച 73,854 കേസുകളില്‍ 12,569 എണ്ണം ഒത്തുതീര്‍പ്പാക്കി. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാന്‍ (ഇന്‍ ചാര്‍ജ്) പി.എന്‍.വിനോദ് അദാലത്തിന് നേതൃത്വം വഹിച്ചു.
കേരളഗ്രോ ബ്രാന്‍ഡഡ് ഷോപ്പ് ഉദ്ഘാടനം ഇന്ന് (നവംബര്‍ 13)
കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഉളിയക്കോവില്‍ സര്‍വീസ് സഹകരണ ബാങ്കിന് അനുവദിച്ച കൊല്ലം ഹൈസ്‌കൂള്‍ ജംഗ്ഷനിലെ കേരളഗ്രോ ബ്രാന്‍ഡഡ് ഷോപ്പിന്റെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 13) ഉച്ചയ്ക്ക് രണ്ടിന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിര്‍വഹിക്കും. എം.മുകേഷ് എം.എല്‍.എ അധ്യക്ഷനാകും. കര്‍ഷകര്‍, കര്‍ഷക സംഘങ്ങള്‍, കൃഷിക്കൂട്ടങ്ങള്‍, ഫാമുകള്‍, എഫ്.പി.ഒകള്‍ എന്നിവരുടെ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളും ചെറുധാന്യ ഉത്പ്പന്നങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ വിപണി ഒരുക്കുന്നതിന്റെ ഭാഗമായാണ് കേരളഗ്രോ ഔട്ട്ലെറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്നതും ‘കേരളഗ്രോ ബ്രാന്‍ഡ്’ ലഭിച്ചതുമായ ഉത്പന്നങ്ങള്‍ വിറ്റഴിക്കുകയാണ് ലക്ഷ്യം. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി മുഖ്യാതിഥിയാകും. മേയര്‍ പ്രസന്ന ഏണസ്റ്റ് ആദ്യവില്‍പന നടത്തും. ഉളിയക്കോവില്‍ സര്‍വീസ് കോ-ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റ് അഡ്വ.വി. രാജേന്ദ്രബാബു, കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ.അദീല അബ്ദുള്ള, ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു തുടങ്ങിയവര്‍ പങ്കെടുക്കും.
ആദ്യഘട്ടത്തില്‍ 500 പേര്‍ക്ക് ഐടി ജോലി ഉറപ്പാക്കുംകൊട്ടാരക്കരയില്‍ രണ്ടു മിനി ഐടി പാര്‍ക്കുകള്‍ വരുന്നു
കൊട്ടാരക്കരയില്‍ രണ്ട് മിനി ഐടി പാര്‍ക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഇതിലൂടെ ഐ.ടി, ഐ.ടി അനുബന്ധ മേഖലയില്‍ 500 പ്രൊഫഷണലുകള്‍ക്ക് ആദ്യഘട്ടത്തില്‍ ജോലി ലഭിക്കും. ലോകോത്തര ഐ.ടി കമ്പനിയായ സോഹോ കോര്‍പറേഷന്റ ഇന്ത്യയിലെ രണ്ടാമത്തെ ക്യാമ്പസ് കൊട്ടാരക്കര മണ്ഡലത്തിലെ നെടുവത്തൂര്‍ പഞ്ചായത്തില്‍ അഞ്ചുമാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും.
പ്രാരംഭ ഘട്ടത്തില്‍ 250 പേര്‍ക്ക് ഇവിടെ ജോലി ഉറപ്പാകും. ഐടി ക്യാമ്പസിന് ആവശ്യമായ ഭൂമിയും കെട്ടിടവും അടക്കം സോഹോ കോര്‍പ്പറേഷന് ലഭ്യമായിട്ടുണ്ടെന്നും ധനകാര്യ മന്ത്രി അറിയിച്ചു. ഐഎച്ച്ആര്‍ഡി എന്‍ജിനിയറിങ് കോളേജ് ക്യാമ്പസില്‍ സോഹോ കോര്‍പറേഷന്‍ നേതൃത്വം നല്‍കുന്ന ക്യാമ്പസ് ഇന്‍ഡസ്ട്രീയല്‍ ഐടി പാര്‍ക്കായ ലീപ് സെന്ററിലെ ട്രെയിനികളോട് സംവദിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സര്‍ക്കാരിന്റെ വര്‍ക്ക് നിയര്‍ ഹോം പദ്ധതിയിലെ ആദ്യ വര്‍ക്ക് സ്റ്റേഷന്‍ കൊട്ടാരക്കരയില്‍ ആരംഭിക്കുകയാണ്. 12,000 ചതുരശ്ര അടിയിലെ മിനി ഐ.ടി പാര്‍ക്കിന്റെ സജ്ജീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്ത ആഴ്ചയില്‍ തുടങ്ങും. വീടിനടുത്ത് എല്ലാവിധ സൗകര്യങ്ങളോടെ 250 ഐ.ടി പ്രൊഫഷണലുകള്‍ക്ക് ഐ.ടി, ഐ.ടി അനുബന്ധ മേഖലയില്‍ ജോലി ചെയ്യാനാകും.
കൊട്ടാരക്കര നഗരത്തില്‍ ഡ്രോണ്‍ റിസര്‍ച്ച് പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനമായതായും മന്ത്രി അറിയിച്ചു. കേരള അക്കാദമി ഓഫ് സ്‌കില്‍ എക്സലന്‍സുമായി സഹകരിച്ചാണ് പാര്‍ക്ക് സ്ഥാപിക്കുക. ഇതുവഴി ഡ്രോണ്‍ സാങ്കേതിക വിദ്യയുടെ പ്രയോജനം നാടിന് ഉറപ്പാക്കാനാകും. ഈ രംഗത്ത് പുതിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കടക്കം പാര്‍ക്ക് നേതൃത്വം നല്‍കും.
പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. പാര്‍ക്കിന് ആവശ്യമായ സ്ഥലം കൊട്ടാരക്കര നഗരത്തില്‍തന്നെ ലഭ്യമാക്കാനാകും. ചെന്നൈ ഐഐടിയുടെ സാങ്കേതിക സഹായവും ഡ്രോണ്‍ പാര്‍ക്ക് സ്ഥാപനത്തിന് സഹായകമാകും.
കൊട്ടാരക്കരയെ ഐടി, റിസര്‍ച്ച് ആന്‍ഡ് ഡെവലെപ്പ്മെന്റ് ഹബ് ആക്കാന്‍ വിവിധ തരത്തിലുള്ള പദ്ധതികളാണ് മുന്നേറുന്നതെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി. ഐടി ക്യാമ്പസിന് ഏറ്റവും അനുയോജ്യമായ മേഖല എന്ന നിലയിലാണ് സോഹോ കോര്‍പറേഷന്‍ ഇന്ത്യയില്‍ തങ്ങളുടെ രണ്ടാമത്തെ ക്യാമ്പസ് തുറക്കാന്‍ കൊട്ടാരക്കരയെ തെരഞ്ഞെടുത്തത്. ആ സാധ്യതകള്‍ പരമാവധി പ്രയോജനപ്പടുത്തുന്നതിനൊപ്പം രണ്ടാംനിര നഗരങ്ങളിലേക്ക് ഐടി മേഖലയുടെ പറിച്ചുനടീലിനുള്ള മാതൃക കൂടിയായി കൊട്ടാരക്കര മാറുകയാണ്. വിജ്ഞാന സമ്പദ്വ്യവസ്ഥിയിലേക്ക് കേരളത്തെ നയിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് ഇത്തരം ഇടപെടലുകളെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
ലീപ് സെന്ററിലെ ട്രയിനികള്‍ മന്ത്രിയുമായി അനുഭവങ്ങള്‍ പങ്കുവച്ചു. കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ മേഖലകളിലെ ഡിഗ്രി, പ്രൊഫഷണല്‍ ഡിഗ്രി, പോളിടെക്നിക് ഡിപ്ലോമ കോഴ്സുകള്‍ക്കുശേഷം ലീപ് സെന്ററില്‍ എത്തിയ വിദ്യാര്‍ഥികള്‍ പഠിച്ച കാര്യങ്ങളുടെ പ്രായോഗികത മനസിലാക്കാന്‍ പരിശീലനം സഹായമാകുന്നതെങ്ങനെയെന്ന് വിവരിച്ചു. പരിശീലനം പൂര്‍ത്തിയാക്കി സെന്ററില്‍ തന്നെ പ്രോജക്ട് ഇന്റേണികളായി ചേര്‍ന്നവരും അനുഭവങ്ങള്‍ പങ്കുവച്ചു. അസാപ് സിഇഒ അനൂപ് അംബിക, ലീപ് സെന്റര്‍ പ്രോഗ്രാം മാനേജര്‍ മഹേഷ് ബാലന്‍, പ്രിന്‍സിപ്പല്‍ റിസേര്‍ച്ചര്‍ ഡോ. ജയരാജ് പോരൂര്‍, ഡെവലെപ്പ്മെന്റല്‍ സൈക്കോളജിസ്റ്റ് എ ബാബു മാത്യു എന്നിവരും പങ്കെടുത്തു.
കേരളോത്സവം മത്സരങ്ങള്‍
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം പ്രാഥമികതല മത്സരങ്ങള്‍ നവംബറില്‍ ആരംഭിക്കും. ഗ്രാമപഞ്ചായത്ത് തലത്തില്‍ നവംബര്‍ 15 മുതല്‍ 30 വരെയും മുനിസിപ്പാലറ്റി, കോര്‍പ്പറേഷന്‍, ബ്ലോക്ക് പഞ്ചായത്ത് തലങ്ങളില്‍ ഡിസംബര്‍ 1 മുതല്‍ 15 വരെയും ജില്ലാ പഞ്ചായത്ത് തലത്തില്‍ ഡിസംബര്‍ 16 മുതല്‍ 31 വരെയും സംസ്ഥാനതലത്തില്‍ 2025 ജനുവരി ആദ്യവാരത്തിലുമായാണ് മത്സരങ്ങള്‍. ഫോണ്‍: 0474 2798440.
ഓച്ചിറ വൃശ്ചികോത്സവം; യോഗം ഇന്ന് (നവംബര്‍ 13)
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവുമായി ബന്ധപ്പെട്ട് ക്ഷേത്രകമ്മറ്റി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം നവംബര്‍ 13ന് ഉച്ചയ്ക്ക് നാലിന് ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടത്തും.
കാട്ടില്‍ മേക്കതില്‍ ക്ഷേത്രം വൃശ്ചികോത്സവം; യോഗം 14ന്
കാട്ടില്‍ മേക്കതില്‍ ദേവീ ക്ഷേത്രത്തിലെ വൃശ്ചികോത്സവുമായി ബന്ധപ്പെട്ട് നവംബര്‍ 14ന് രാവിലെ 11ന് കരുനാഗപ്പള്ളി തഹസില്‍ദാരുടെ കാര്യാലയത്തില്‍ യോഗം ചേരും.
കാര്‍പെന്റര്‍ ബാച്ച് ആരംഭിച്ചു
കേന്ദ്രസര്‍ക്കാരിന്റെ പി.എം.വിശ്വകര്‍മ യോജന പദ്ധതിയുടെ ഭാഗമായി കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ കാര്‍പെന്റര്‍ ട്രേഡിലേക്കുള്ള പുതിയ ബാച്ച് തുടങ്ങി. 33 അപേക്ഷകര്‍ പങ്കെടുത്തു. ട്രെയ്നര്‍ സുബീഷ് ക്ലാസെടുത്തു. ടെയ്ലറിങ് ട്രേഡിലേക്കുള്ള പരിശീലനവും ഉടന്‍ ആരംഭിക്കും. ആറുദിവസത്തെ പരിശീലനം പൂര്‍ത്തിയാകുന്നവര്‍ക്ക് സ്റ്റൈപെന്‍ഡും സര്‍ട്ടിഫിക്കറ്റും 15000 രൂപയുടെ തൊഴില്‍ ഉപകരണങ്ങളും ഈടില്ലാത്ത വായ്പയും ലഭിക്കും. ഫോണ്‍: 9995925844.
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം, ആറ്റിങ്ങല്‍ പഠനകേന്ദ്രങ്ങളില്‍ ഒരുവര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് ഇന്റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു. ഫോണ്‍: 7994926081.
അധ്യാപക നിയമനം; പേര് രജിസ്റ്റര്‍ ചെയ്യണം
ജ്യോഗ്രഫി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ബോട്ടണി, ഹിന്ദി, കെമിസ്ട്രി, സുവോളജി, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, മലയാളം, ഇംഗ്ലീഷ്, ഹിസ്റ്ററി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സംസ്‌കൃതം, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, അറബിക്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിന് യോഗ്യരായ 50 വയസ്സിന് താഴെയുള്ള കാഴ്ചപരിമിതര്‍, കേള്‍വിപരിമിതര്‍ എന്നീ ഭിന്ന ശേഷി വിഭാഗങ്ങളില്‍ പെടുന്നവര്‍ ബന്ധപ്പെട്ട റീജിയണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ നവംബര്‍ 16നകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫിസര്‍ അറിയിച്ചു.
ലിഫ്റ്റ് അദാലത്ത്; 30നകം ലൈസന്‍സ് പുതുക്കണം
കൊല്ലം ജില്ലയിലെ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് കാര്യാലയത്തില്‍ നിന്നും ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിന് മുന്‍പ് ലൈസന്‍സ് ലഭിച്ചതും, നിലവില്‍ ലൈസന്‍സിന്റെ കാലാവധിക്ക് ശേഷം പുതുക്കാത്തതുമായ ലിഫ്റ്റ്/ എസ്‌കലേറ്ററുകള്‍ ഒന്നിന് കുടിശ്ശിക തുക ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുകയായ 3310 രൂപ 0043-00-102-99 എന്ന ശീര്‍ഷകത്തില്‍ അടച്ച് അപേക്ഷ നല്‍കി ലൈസന്‍സ് പുതുക്കാനുള്ള സമയം നവംബര്‍ 30 വരെ നീട്ടിയതായി ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍ 0474 2953700.
റേഷന്‍കട ലൈസന്‍സി; അപേക്ഷ ക്ഷണിച്ചു
കരുനാഗപ്പള്ളി താലൂക്കില്‍ ആലപ്പാട് പഞ്ചായത്തില്‍ 12-ാം വാര്‍ഡില്‍ പണ്ടാരത്തുരുത്ത് 1210233 നമ്പര്‍ ന്യായവില കടയ്ക്ക് ലൈസന്‍സിയെ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും വിവരങ്ങളും www.civilsupplieskerala.gov.in ലും ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭിക്കും. കവറിന് പുറത്ത് എഫ് പി എസ് (റേഷന്‍കട) നമ്പര്‍, താലൂക്ക്, നോട്ടിഫിക്കേഷന്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി ഡിസംബര്‍ 12 വൈകിട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0474 2794818.
അഭിമുഖം
ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് (പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം) (കാറ്റഗറി നം. 273/23) തസ്തികയുടെ അഭിമുഖം നവംബര്‍ 15ന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ കൊല്ലം ജില്ലാ ഓഫീസില്‍ നടത്തും. അസല്‍ പ്രമാണങ്ങളുമായി രാവിലെ 9.30ന് പ്രൊഫൈലില്‍ നിന്നെടുത്ത വ്യക്തി വിവരക്കുറിപ്പുമായി ഹാജരാകണം. എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0474 2743624.
അയ്യപ്പ ക്ഷേത്ര ദര്‍ശനം
വൃശ്ചികമാസാരംഭത്തില്‍ ദര്‍ശപുണ്യത്തിനായി കുളത്തുപ്പുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ അയ്യപ്പ ക്ഷേത്ര ദര്‍ശനം പുറപ്പെടുന്നു. നവംബര്‍ 17 ഞായറാഴ്ച രാവിലെ ആറ് മണിക്ക് പുറപ്പെട്ടു കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍, കുംഭാവുരുട്ടി വെള്ളച്ചാട്ടം, പന്തളം വലിയ കോയിക്കല്‍ എന്നീ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു കുളത്തുപ്പുഴ ഡിപ്പോയില്‍ മടങ്ങിയെത്തുന്നു. യാത്രാ നിരക്ക് 610 രൂപ. ആദ്യം ബുക്ക് ചെയ്യുന്ന 50 പേര്‍ക്കാണ് യാത്രക്ക് സൗകര്യം ഉണ്ടാവുക. 50 പേരുടെ ഗ്രൂപ്പുകള്‍ക്ക് പ്രത്യേക ബുക്കിംഗ് സൗകര്യവും ഉണ്ട്. ഫോണ്‍: 8129580903, 0475-2318777
റാങ്ക് പട്ടിക റദ്ദായി
പട്ടികജാതി വികസന വകുപ്പില്‍ കുക്ക് (ഫസ്റ്റ് എന്‍.സി.എ- വിശ്വകര്‍മ്മ) (കാറ്റഗറി നം. 714/21) തസ്തികയുടെ റാങ്ക് പട്ടിക റദ്ദായി.
സായുധസേന പതാകദിനം; ആലോചനാ യോഗം
ജില്ലയില്‍ സായുധസേന പതാകദിനം 2024 സമുചിതമായി ആചരിക്കുന്നതിനും പതാകദിന നിധി സമാഹരണം വിലയിരുത്തുന്നതിനും ജില്ലാ സായുധസേന പതാകദിന നിധി കമ്മിറ്റിയുടെ യോഗം ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ നവംബര്‍
ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്
തിരുവല്ല കുന്നന്താനത്തുള്ള അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ് ആണ് യോഗ്യത. കോഴ്സ് കാലാവധി ആറു മാസം. വിവരങ്ങള്‍ക്ക് www.asapkerala.gov.in ഫോണ്‍: 9495999688, 7736925907.
സങ്കല്‍പ്പ് പദ്ധതിയിലൂടെ ഐ ഐ ഐ സി യില്‍ സൗജന്യ പരീശീലനം
സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ജില്ലയില്‍ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ രണ്ട് തൊഴില്‍പരിശീലനങ്ങള്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സങ്കല്‍പ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . പത്താം ക്ലാസ്സു വിജയിച്ചവര്‍ക്കുള്ള അസിസ്റ്റന്റ് ഇലക്ട്രിഷ്യന്‍ ലെവല്‍ 3 പരിശീലനവും, പ്ലസ് വണ്‍ വിജയിച്ചവര്‍ക്കുള്ള എക്‌സ്‌കവേറ്റര്‍ ലെവല്‍ 4 പരിശീലനവുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അമ്പതു പേര്‍ക്ക് ഈ രണ്ടു പരിശീലന പരിപാടികളില്‍ പ്രവേശനം നേടാം.
തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഫീസ് സങ്കല്‍പ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വഹിക്കും. തൊഴില്‍ വകുപ്പിന് കീഴിലെ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സല്ലന്‍സ് ആണ് സങ്കല്‍പ്പ് പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നത് .വരുമാന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷകര്‍ കൊല്ലം ജില്ലയില്‍ നിന്നുള്ളവരായിരിക്കണം.
ദേശീയ നൈപുണ്യ യോഗ്യത ചട്ടക്കൂട് പ്രകാരമുള്ള പരിശീലനത്തിന് ശേഷം ദേശീയ നൈപുണ്യ വികസന കോര്‍പറേഷന്‍ സര്‍റ്റിഫിക്കറ്റ് ആണ് വിജയിക്കുന്നവര്‍ക്ക് ലഭിക്കുക. തൊഴിലിട പരിശീലനവും പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപേക്ഷകര്‍ 18 വയസ്സ് പൂര്‍ത്തീകരിച്ചിരിക്കണം.
അപേഷിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന രേഖ,ആധാര്‍ കാര്‍ഡ്,വരുമാന സ ര്‍റ്റിഫിക്കറ്റ് എന്നിവയുമായി കൊല്ലം ജില്ലയില്‍ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഐ ഐ ഐ സി യില്‍ നേരിട്ട് ഹാജരാകേണ്ടതാണ് . അപേഷിക്കുവാനുള്ള അവസാന തീയതി നവംബര്‍ 20 ആണ് .വെബ്‌സൈറ്റ് : www.iiic.ac.in ഫോണ്‍ : 8078980000.
ടെന്‍ഡര്‍
കൊറ്റന്‍കുളങ്ങര സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ ഹാര്‍ഡ്വെയര്‍ റിപ്പയര്‍ ടെക്‌നീഷ്യന്‍ കോഴ്‌സിനുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് നവംബര്‍ 15ന് രാവിലെ 11 വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. ഫോണ്‍ : 9645152601.
ടെന്‍ഡര്‍
വെട്ടിക്കവല അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫിസ് പരിധിയിലെ കുളക്കട ഗ്രാമപഞ്ചായത്ത് സെ. നം.45 (അംബേദ്ക്കര്‍ കോളനി) അങ്കണവാടി നവീകരണത്തിനാവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ 27 ഉച്ചയ്ക്ക് 12 വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 0474 261660, 8281999116.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.