വയനാട്ടിലും ചേലക്കരയിലും പോളിംഗ് സാമഗ്രികളുടെ വിതരണംപൂർത്തിയായി എല്ലാവരും പോളിംഗ് ബൂത്തിലേക്ക് യാത്ര തിരിച്ചു.വോട്ടെടുപ് നാളെ.

വയനാട്: വയനാട്ടിലും ചേലക്കരയിലും, ഉപതിരഞ്ഞെടുപ്പിൻ്റെ പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ വിവിധ ഇടങ്ങളിൽ തുടങ്ങിയ വിതരണം ഉച്ചയോടെപൂർത്തിയായി എല്ലാവരും പോളിംഗ് ബൂത്തിലേക്ക് യാത്ര തിരിച്ചു .

നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലും വയനാട്ടിലും ഇന്ന് പ്രവർത്തകർ അവസാന വോട്ടുറപ്പിക്കാൻ വീടുകൾ കയറിയുള്ള നിശ്ശബ്ദ പ്രചാരണമാണ് നടത്തുക. പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാർത്ഥികളും. പുതിയ വോട്ടർമാർക്ക് ഉൾപ്പെടെ പരിചയപ്പെടുത്താനുള്ള മാതൃക വോട്ടിംഗ് മെഷീനുകളുമായാണ് ബൂത്ത് തലത്തിലുള്ള സ്ക്വാഡ് വർക്കുകൾ ഇന്ന് നടത്തുക. അതേസമയം പിന്തുണ ഉറപ്പാക്കാനായി പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചകളാണ് സ്ഥാനാർഥികളുടെ പ്രധാന പരിപാടി.

പ്രചാരണം അവസാനിച്ചപ്പോൾ എൽഡിഎഫും യുഡിഎഫും ഉറച്ച വിജയ പ്രതീക്ഷയിലാണ്.

ചെറുതുരുത്തി സ്കൂളിൽ നിന്നാണ് ചേലക്കര മണ്ഡലത്തിലേക്ക് വോട്ടിംഗ് യന്ത്രങ്ങൾ അടക്കം വിതരണം ചെയ്യുന്നത്. 180 ബൂത്തുകളിലേക്കുള്ള ഇവിഎം മൂന്ന് സ്ട്രോങ്ങ് റൂമുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.വിവിപാറ്റ് മെഷീനുകളുടെ തകരാറുകൾ മുന്നിൽ കണ്ട് 180 ബൂത്തുകൾക്കായി ആകെ 236 മെഷീനുകൾ സജ്ജമാക്കിയിട്ടുണ്ട്.
ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് പ്രമാണിച്ച് നവംബര്‍ 13 ന് വയനാട് ജില്ലയിൽ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി  നൽകിയിട്ടുണ്ട്നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും ജില്ലയിൽ അന്ന് അവധിയായിരിക്കും..

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.