ചടയമംഗലം : ഹാപ്പിനസ്സിൻ്റെ നാടായി അറിയപ്പെടുന്ന ഭൂട്ടാൻ്റെ നാട്ടിൽ നിന്നും സ്വന്തം ഫോട്ടോ പതിച്ച ഭൂട്ടാൻ്റെ താപാൽ സ്റ്റാപ്പ് ചടയമംഗലത്തിൻ്റെ മണ്ണിലെത്തിയ സന്തോഷത്തിലാണ് രാധാകൃഷ്ണൻ. ഇത് എൻ്റെ ജീവിതത്തിൽ എനിക്ക് കിട്ടുന്ന ഒരു വലിയ അംഗീകാരമായി കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.എങ്ങനെയാണ് ഈ സമ്മാനം കിട്ടിയതെന്ന് നോക്കാം. ഭൂട്ടാൻ രാജ്യം ടൂറിസം പ്രമോഷൻ്റെ ഭാഗമായി നടത്തിയ ക്വിസ് മൽസരത്തിൽ രാധാകൃഷ്ണനും പങ്കെടുത്തു. ഭൂട്ടാൻ്റെ വിവിധ ദൃശ്യങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, വിവിധ സ്ഥലങ്ങൾ ഇവ ചേർത്തായിരുന്നു ചോദ്യങ്ങൾ തയ്യാറാക്കിയിരുന്നത്.
മൽസരത്തിൻ്റെ വിജയ സമ്മാനം തപാൽ സ്റ്റാമ്പ് ആയിരിക്കുമെന്നും നേരത്തേ അറിയിച്ചിരുന്നു. മൽസരത്തിൻ്റെ വിഷയം ഹൈവാല്യൂ ലോ വ്യോളിയം എന്നതായിരുന്നു.മൽസരമൊക്കെ കഴിഞ്ഞ് സമ്മാനം ഉണ്ടെന്ന് ഭൂട്ടാൻ സർക്കാർ അറിയിച്ചു. സ്വന്തം ഫോട്ടോ അയച്ചു കൊടുക്കണമെന്ന് നിർദ്ദേശിച്ചു ഫോട്ടോയും അയച്ചു കൊടുത്തു. തുടർന്ന് സ്വന്തം ഫോട്ടോ പതിച്ച രാജ്യത്തെ തപാൽ സ്റ്റാമ്പ് പോസ്റ്റോഫീസ് വഴി വീട്ടിൽ എത്തി. തുറന്നു നോക്കിയപ്പോൾ സ്വന്തം ഫോട്ടോ പതിച്ച ഭൂട്ടാൻ സർക്കാരിന്റെ തപാൽ സ്റ്റാമ്പ്. നേരത്തെ ഇദ്ദേഹം. ബീഹാർ സന്ദർശിച്ചിരുന്നു അവിടെ നിന്നും ഭൂട്ടാനിലേക്ക് യാത്ര പോയിരുന്നു. തൻ്റെ ക്വിസ് മൽസര വിജയത്തിന് ഭൂട്ടാൻ സന്ദർശനവും സഹായിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.സംസ്ഥാന സർക്കാർ PRD വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്നു. മോസ്കോയിൽ പഠനവുമായി ബന്ധപ്പെട്ട് പോയതിനാണ് അദ്ദേഹത്തെ മോസ്കോ രാധാകൃഷ്ണൻ എന്നു പറയുന്നത്.വിവിധ രാജ്യങ്ങളിലെ പഴയ പോസ്റ്റ് കൾ ഉൾപ്പെടെ സൂക്ഷിക്കുന്ന ലൈബ്രററിയും അദ്ദേഹത്തിനുണ്ട്. വിയറ്റ്നാം, കൊറിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.