വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ സ്വയം വിരമിച്ചു. വിനോദ് കുമാര്‍ നൽകിയ വിആർഎസ് അപേക്ഷ സർക്കാർ അംഗീകരിച്ചു. സർവ്വീസ് കാലാവധി ഇനിയും ബാക്കി നിൽക്കെയാണ് സ്വയം വിരമിച്ചത്. അമേരിക്കയിലെ നോർത്ത് കരോലീന സർവ്വകലാശാലയിലെ പ്രൊഫസറായാണ് നിയമനം ലഭിച്ചിട്ടുള്ളത്.ടി കെ വിനോദ് കുമാർ ഒഴിയുമ്പോൾ ബെവ്കോ എംഡി യോഗേഷ് ഗുപ്തക്ക് ഡിജിപിയായി സ്ഥാനകയറ്റം ലഭിക്കും. മുൻകാലങ്ങളിൽ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് മറ്റു ജോലികൾ ഏറ്റെടുക്കാൻ രാജ്യം വിടാൻ അനുവാദം ഉണ്ടായിരുന്നു എന്നാൽ മോഡി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ഇത് വെട്ടിച്ചുരുക്കി തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ അമേരിക്കയിൽ പരിശീലനം നേടിയ ടി കെ വിനോദ് കുമാർ അമേരിക്കയിലെ സർവകലാശാലകൾ പഠിപ്പിച്ചിരുന്നു കുമാർ 1992 ബാച്ച് ഐപിഎസ് ഓഫീസർ ആണ്. അവധി അപേക്ഷ നൽകിയെങ്കിലും കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് സ്വയം വിരമിക്കാൻ തീരുമാനിച്ചത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.