ന്യൂഡെൽഹി :തന്നെ കാണാൻ വരുന്നവർ ആധാർ കാർഡ് നിർബന്ധമായി കരുതണമെന്ന ബിജെപി എംപി കങ്കണ റണാവത്തിന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ.
കഴിഞ്ഞ ദിവസം മാണ്ഡിയിലെ തന്റെ ഓഫീസിൽ വെച്ച് സംസാരിക്കുമ്പോഴാണ് കങ്കണ ഇക്കാര്യം പറഞ്ഞത്.മാണ്ഡി നിരവധി ടൂറിസ്റ്റുകൾ വരുന്ന സ്ഥലമാണ്. ടൂറിസ്റ്റുകളും അല്ലാത്തവരുമായി ഒരുപാട് പേർ തന്നെ കാണാൻ വരുന്നു. അതുകൊണ്ട് ഇനി വരുന്നവർ അവരുടെ ആധാർ കാർഡ് കൂടി കരുതണം. ആവശ്യം എന്താണെന്ന് വെള്ളപേപ്പറിൽ എഴുതി കൊണ്ടുവരണമെന്നും കങ്കണ പറഞ്ഞു.
കങ്കണയുടെ പരമാർശത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. നമ്മൾ ജനപ്രതിനിധികളാണ്. അതുകൊണ്ടുതന്നെ ചെറിയ കാര്യമോ വലിയ കാര്യമോ ആകട്ടെ, എല്ലാ മേഖലയിലെയും ആളുകളുമായി നമ്മൾ ഇടപഴകേണ്ടതുണ്ട്. നമ്മുടെയടുത്തേക്ക് ആരെങ്കിലും വരുന്നുണ്ടെങ്കിൽ എന്തെങ്കിലും ആവശ്യവുമായിട്ടായിരിക്കും വരിക. അവരോട് ഇങ്ങനെയാണോ പറയേണ്ടതെന്ന് കങ്കണയുടെ എതിർ സ്ഥാനാർഥിയായിരുന്ന കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് ചോദിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.