കൊച്ചി:മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘ഴ”
തീവ്രമായൊരു സൗഹൃദത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് ‘ഴ’. സ്വന്തം ജീവനേക്കാള്‍ തന്‍റെ സുഹത്തിനെ സ്നേഹിക്കുന്ന രണ്ട് യുവാക്കളുടെ തീക്ഷ്ണവും തീവ്രവുമായ സൗഹൃദവഴിയിലൂടെയാണ് ‘ഴ’ യുടെ കഥ വികസിക്കുന്നത്. ചിത്രം നാളെ റിലീസ് ചെയ്യും. തമാശയും സസ്പെന്‍സും ത്രില്ലും ഇഴപിരിയാതെ പോകുന്ന ഈ സിനിമ ഒരു കുടുംബ പശ്ചാത്തലത്തിന്‍റെ കഥ കൂടി പറയുന്നുണ്ട്. മനുഷ്യബന്ധങ്ങളില്‍ ഇങ്ങനെയും സൗഹൃദങ്ങള്‍ ഉണ്ടോ? ആ ഒരു ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ‘ഴ’ യുടെ ഇതിവൃത്തം. മനോഹരങ്ങളായ ഗാനങ്ങളും സിനിമയുടെ മറ്റൊരു പുതുമയാണ്.
അഭിനേതാക്കള്‍ -മണികണ്ഠന്‍ ആചാരി , നന്ദു ആനന്ദ്, നൈറാ നീ ഹാർ, സന്തോഷ് കീഴാറ്റൂർ, ലക്ഷമി പ്രിയ, രാജേഷ് ശർമ്മ ,ഷൈനി സാറ,വിജയൻ കാരന്തൂർ, അജിത വി.എം., അനുപമ വി.പി.
ബാനർ-വോക്ക് മീഡിയ- നന്ദന മുദ്ര ഫിലിംസ്, രചന, സിവിധാനം -ഗിരീഷ് പി സി പാലം. നിര്‍മ്മാണം – രാജേഷ് ബാബു കെ ശൂരനാട്. കോ പ്രൊഡ്യുസേഴ്സ് -സബിത ശങ്കര്‍, വി പ്രമോദ്, സുധി. ഡി ഒ പി -ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍, സംഗീതം -രാജേഷ് ബാബു കെ, അസോസിയേറ്റ് ഡയറക്ടര്‍ -ഷാജി നാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സുധി പി സി പാലം, എഡിറ്റര്‍ -പ്രഹ്ളാദ് പുത്തന്‍ചേരി, ഫൈറ്റ് കൊറിയോഗ്രാഫി -അം ജത്ത് മൂസ,സ്റ്റില്‍സ് ആന്‍റ് സെക്കന്‍റ് യൂണിറ്റ് ക്യാമറ -രാകേഷ് ചിലിയ , കല -വി പി സുബീഷ്, പി ആര്‍ ഒ -പി ആര്‍ സുമേരന്‍, ഡിസൈന്‍ – മനോജ് ഡിസൈന്‍സ്,
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.