ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട ഭീകരുടെ സംസ്കാര ചടങ്ങിൽ പാകിസ്ഥാനിലെ ഉന്നത സൈനിക, സർക്കാർ പ്രതിനിധികളുടെ സാന്നിധ്യം.

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട ഭീകരുടെ സംസ്കാര ചടങ്ങിൽ പാകിസ്ഥാനിലെ ഉന്നത സൈനിക, സർക്കാർ പ്രതിനിധികളുടെ സാന്നിധ്യം. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യത്തിന്റെ മണ്ണ് ഭീകരവാദത്തിന് ഉപയോഗിക്കുന്നില്ലെന്ന് ആവർത്തിച്ച് അവകാശപ്പെടുന്ന പാകിസ്ഥാൻറെ വാദം പൊള്ളയെന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവമെന്നാണ് വിലയിരുത്തൽ. ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ അബു ജുൻഡാൽ എന്നറിയപ്പെടുന്ന മുദാസർ ഖാദിൻ ഖാസിന്റെ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട്. നരോവൽ ജില്ലയിലെ മുരിദ്‌കെയിലെ മർകസ് തൈബക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്.ഇന്ത്യൻ ആക്രമണങ്ങളിൽ വകവരുത്തിയ അഞ്ച് പ്രധാന ഭീകരരിൽ ഒരാൾ കൂടിയാണ് ജുൻഡാൽ. ലഷ്‌കർ-ഇ-തൊയ്ബയുടെ ശക്തി കേന്ദ്രം എന്നറിയപ്പെടുന്ന നരോവൽ മേഖലയിൽ സർക്കാർ സ്‌കൂളിൽ ആയിരുന്നു ജുൻഡാലിന്റെ സംസ്‌കാര ചടങ്ങുകളെന്നും ഇതിൽ പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീറിനും പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിനും വേണ്ടി പുഷ്‌പചക്രങ്ങൾ അർപ്പിക്കപ്പെട്ടിരുന്നു എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആഗോള ഭീകരനും ലഷ്‌കർ ഇ ത്വയ്ബ നേതാവുമായ ഹാഫിസ് അബ്ദുൾ റൗഫിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങിൽ ലാഹോറിലെ കോർപ്‌സ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഫയാസ് ഹുസൈൻ ഷാ, 11 ഇൻഫൻട്രി ഡിവിഷൻ ജിഒസി ബ്രിഗേഡിയർ മുഹമ്മദ് ഫുർഖാൻ ഷബ്ബീർ, 15 ഹൈമെക് ബ്രിഗേഡ് കമാൻഡർ ഡോ.ഉസ്മാൻ അൻവർ, പഞ്ചാബ് പോലീസ് ഇൻസ്പെക്ടർ ജനറൽ, പഞ്ചാബ് പ്രവിശ്യാ അസംബ്ലി അംഗം മാലിക് സൊഹൈബ് അഹമ്മദ് ഭേർത്ത് എന്നിവർ സന്നിഹിതരായിരുന്നു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Leave a Response

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading