കൊച്ചി. താര സംഘടനയായ അമ്മ ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വിനയൻ. സംഘടനയെ മുച്ചൂടും നശിപ്പിച്ച് സൂപ്പർ താരങ്ങൾക്ക് പരവതാനി വിരിച്ചവരാണിവർ. സൂപ്പർതാരങ്ങളുടെ തെമ്മാടിത്തരങ്ങൾക്ക് കൂട്ട് നിൽക്കാൻ സംഘത്തെ ഉണ്ടാക്കി. മലയാള സിനിമയുടെ പതനത്തിനും മലയാള സിനിമയുടെ മുഖത്ത് കരി ഓയിൽ വീണ അവസ്ഥക്കും കാരണം അമ്മ
ഇപ്പോൾ ചോദിക്കാനും പറയാനും ആരുമില്ല. ഇപ്പോൾ വിനയനാണ് ശരിയെന്ന് പറയുന്നവരുണ്ട്. കാലത്തിന് മുമ്പിൽ ആരും വിഷയമല്ല. പന്ത്രണ്ട് വർഷം ഒരു സിനിമ പോലും ചെയ്യാനാകാതെ വേദനയും ദുഃഖവും അനുഭവിച്ചുവെന്നും വിനയൻ പറഞ്ഞു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.