യു.പി : കൈക്കൂലിയായി ഉരുളക്കിഴങ്ങ് ആവശ്യപ്പെട്ട സബ് ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്തു. സൗരിഖ് പൊലീസ് സ്‌റ്റേഷനു കീഴിലുള്ള ഭവൽപൂർ ചപ്പുന്ന ചൗക്കിയിലെ സബ് ഇൻസ്‌പെക്ടറാണ് രാം കൃപാൽ സിംഗ്. കൈക്കൂലി ചോദിച്ചതിൻ്റെ ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം .സോഷ്യൽ മീഡിയയിൽ വൈറലായ ഓഡിയോയിൽ സബ് ഇൻസ്പെക്ടർ കർഷകനോട് 5 കിലോ ‘ഉരുളക്കിഴങ്ങ്’ ആവശ്യപ്പെടുന്നത് കേൾക്കാം. 5 കിലോ തരാൻ കഴിവില്ലെന്നും 2 കിലോ തരാം എന്നും കർഷകൻ പറയുന്നതും കേൾക്കാം.ഓഡിയോ വൈറലായതിനു പിന്നാലെ സബ് ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്യാൻ കനൗജ് എസ്പി അമിത് കുമാർ ആനന്ദ് ഉത്തരവിട്ടു .കോഡ് രൂപത്തിലാണ് ഉദ്യോഗസ്ഥൻ ഉരുളക്കിഴങ്ങ് ആവശ്യപ്പെട്ടത്.കനൗജ് സിറ്റിയിലെ സർക്കിൾ ഓഫീസർ കമലേഷ് കുമാറിനെയാണ് കേസിൻ്റെ അന്വേഷണ ചുമതല ഏൽപ്പിച്ചിരിക്കുന്നത് .കേസിൽ വകുപ്പുതല അന്വേഷണവും നിർദേശിച്ചിട്ടുണ്ട്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.