കൊട്ടിയം: ഓണാഘോഷവുമായി ബന്ധപ്പെട്ട് ലഹരി വ്യാപാരവും ഉപയോഗവും തടയുന്നതിനായ് ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി യുവാവ് കൊട്ടിയം പോലീസിന്‍റെ പിടിയിലായി. ആദിച്ചനല്ലൂര്‍, സിത്താര ജംഗ്ഷന്‍, ഹസീന മന്‍സിലില്‍ അഹമ്മദ് മകന്‍ സിയാദ് (44) ആണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് കൊട്ടിയം-കണ്ണനല്ലൂര്‍ റോഡില്‍ കൊട്ടിയം പോലീസും ഡാന്‍സാഫ് സംഘവും സംയുക്തമായി നടത്തിവന്ന വാഹനപരിശോധയില്‍, സിയാദ് സഞ്ചരിച്ച് വന്ന വാഹനത്തില്‍ നിന്നും മൂന്ന് കിലയോളം വരുന്ന കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ഇയാള്‍ കഞ്ചാവ് കടത്തിക്കൊണ്ട് വന്നത് കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെയും മറ്റും ലക്ഷ്യംവെച്ചായിരുന്നു. ഇയാളുടെ മയക്കു മരുന്ന് ശൃംഖലയെക്കുറിച്ച് അന്വേഷിച്ച് വരുകയാണ്. കൊട്ടിയം ഇന്‍സ്പെക്ടര്‍ സുനിലിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷിഹാസ്, ജോസ് സിപിഒ മാരായ പ്രശാന്ത്, പ്രവീണ്‍ചന്ദ്, സന്തോഷ്ലാല്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.