തൃശ്ശൂർ പൂരം വിവാദത്തിൽ സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്ന് സിപിഐ തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവ്. എഡിജിപി – റാം മാധവ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സിപിഐയുടെ ആവശ്യം. പൂരം നാളുകളിൽ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി അടക്കമുള്ളവർ തൃശ്ശൂരിൽ ക്യാമ്പ് ചെയ്തതും നിഗൂഢ യോഗങ്ങൾ നടത്തിയതും സംശയം ജനിപ്പിക്കുന്നതാണെന്നും, എഡിജിപിയുടെ കൂടിക്കാഴ്ചയുമായി ചേർത്ത് സിപിഐ വിമർശിക്കുന്നുണ്ട്. പൂരം കലക്കിയതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ജില്ല എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. വിഎസ് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ആയിരുന്നു യോഗം.
പാൻമസാല കച്ചവടത്തിൻ്റെ രാജാവ് കരുനാഗപ്പള്ളി എക്സൈസ് പിടിയിൽ.
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി, മാവേലിക്കര, ചക്കുവള്ളി, ആലപ്പാട് ഭാഗങ്ങളിലെ പ്രധാന പാൻമസാല വിൽപ്പനയുടെ രാജാവ് എന്നറിയപ്പെടുന്ന ജഹാംഗീർ എക്സൈസിൻ്റെ പിടിയിലായി.
ചെറുകിട പാൻ മസാല കച്ചവടക്കാർക്ക് യഥേഷ്ടം പാൻമസാല എത്തിച്ച് നൽകുന്ന കുലശേഖരപുരം വില്ലേജിൽ ഖാദരിയമൻസിൽ ജഹാംഗീറാണ് എക്സൈസിൻ്റെ പിടിയിലായത്. കരുനാഗപ്പള്ളി എക്സ്‌സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സ്സൈസ് ഇൻസ്‌പെക്ടർ പി എൽ വിജിലാലിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 6 ചാക്കുകളിൽ 6075 പാൻമസാല പാക്കറ്റുകളിലായി 105 കിലോഗ്രാം പാൻമസാലയാണ് ടൊയോട്ട എത്തിയോസ് കാറിൽ നിന്നും ജഹാംഗീറിൻ്റെ വീട്ടിൽ നിന്നുമായിട്ടാണ് ഹാൻസ് , കൂൾ എന്നീയിനത്തിലായുള്ള പാൻമസാല ശേഖരം പിടികൂടിയത്. വില കൂടിയ പ്രീമിയം കാറിൽ കറങ്ങി നടന്നു റിയൽ എസ്റ്റേറ്റ് കച്ചവടക്കാരൻ എന്ന വ്യാജേന കച്ചവടക്കാർക്ക് പാൻമസാല നൽകുന്നതാണ് പതിവ്… ഓരോ ചാക്ക് കെട്ടുകളിലും ആവശ്യക്കാരുടെ പേര് രേഖപ്പെടുത്തിയിരുന്നു.
കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വൈ ഷിബുവിൻ്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ എസ് ലതീഷിൻ്റെ മേൽനോട്ടത്തിൽ ഓണക്കാല സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ റെയ്ഡിലാണ് പാൻ മസാലശേഖരം കണ്ടെത്തിയത്.. ഓണക്കാലത്ത് മദ്യം മയക്കുമരുന്നുകളുടെ ഉപഭോഗം വിതരണം എന്നിവ ശ്രദ്ധയിൽ പെട്ടാൽ 24 മണിക്കൂർ തുറന്ന് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണ് – 04762630831, 9400069456
മുഹമ്മദ് ആട്ടൂർ തിരോധാനം , പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ യോഗം ഇന്ന്
കോഴിക്കോട്: മുഹമ്മദ് ആട്ടൂർ തിരോധാനം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ യോഗം ഇന്ന് കോഴിക്കോട് ചേരും. രാവിലെ 11.30 ന് ക്രൈംബ്രാഞ്ച് ഓഫിസിലാണ് യോഗം .കോഴിക്കോട് റെയ്ഞ്ച് ഐജി പി പ്രകാശിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ‘ഇവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ആട്ടൂരിന്റെ മകളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അന്വേഷണം തുടങ്ങുന്നതിന് മുന്നോടിയായിട്ടായിരുന്നു ഇത്. മകളും ആക്ഷൻ കമ്മിറ്റിയും ഐജി യെ കണ്ടു പ്രാഥമിക വിവരങ്ങൾ അറിയിച്ചിരുന്നു. ആട്ടൂരിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട പുതിയ പരാതി കുടുംബം ഇന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറും. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പോലീസിൻറെ ഭാഗത്തുണ്ടായ വീഴ്ച ഈ പരാതിയിൽ ഉന്നയിക്കും.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.