ഹനിയ വധത്തിനു പകരമായി ടെൽ അവീവിലും മറ്റു പ്രമുഖ ഇസ്രയേലി നഗരങ്ങളിലും നേരിട്ട് മിസൈലാക്രമണം നടത്തണമെന്ന നിലപാടിലാണ് ഇസ്രയേൽ സൈന്യമായ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ. എന്നാൽ അത്രയും കടുത്ത ആക്രമണത്തിലേക്ക് പോകേണ്ടതില്ലെന്നും കൃത്യമായ കണക്കുകൂട്ടലുകളോടെ ഇസ്രയേലിനു പുറത്തുള്ള മൊസാദ് താവളങ്ങൾക്കുനേരെ ആക്രമണം നടത്തിയാൽ മതിയെന്നുമാണ് പെസെഷ്കിയാന്റെ തീരുമാനമെന്നും ടെലഗ്രാഫ് റിപ്പോര്‍ട്ടിൽ പറയുന്നു.
അസർബയ്ജാനിലെയും ഇറാഖി കുർദിസ്ഥാനിലെയും മൊസാദ് താവളങ്ങളെയാണ് പെസെഷ്കിയാൻ ലക്ഷ്യമിടുന്നത്. ഇസ്രയേലുമായി സമ്പൂർണ യുദ്ധത്തിലേക്ക് നീങ്ങുന്നതിനുള്ള സാധ്യതയ്ക്ക് തടയിടാൻ ഈ നീക്കത്തിനാകുമെന്നാണ് പെസഷ്കിയാന്റെ വിലയിരുത്തൽ. ‘ ഇസ്രയേലിൽ നേരിട്ട് ആക്രമണം നടത്തുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പെസെഷ്കിയാൻ ഭയക്കുന്നു‘–പെസെഷ്കിയാനുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടെലഗ്രാഫ് പറയുന്നു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.