പ്രശസ്ത പിന്നണിഗായകൻ പി ജയചന്ദ്രൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. വിവിധ ഭാഷകളിലായുള്ള അദ്ദേഹത്തിന്റെ ഭാവതീവ്രമായ ആലാപനങ്ങൾ വരുംതലമുറകളുടെയും ഹൃദയങ്ങളെ സ്പർശിക്കുമെന്ന് മോദി പറഞ്ഞു.
പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തത് ഇങ്ങനെ:
“വൈവിധ്യമാർന്ന വികാരങ്ങൾ പകരുന്ന ഇതിഹാസ ശബ്ദത്താൽ അനുഗൃഹീതനായിരുന്നു ശ്രീ പി. ജയചന്ദ്രൻജി. വിവിധ ഭാഷകളിലായുള്ള അദ്ദേഹത്തിൻ്റെ ഭാവതീവ്രമായ ആലാപനങ്ങൾ വരുംതലമുറകളുടെയും ഹൃദയങ്ങളെ സ്പർശിക്കും. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനയുണ്ട്. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും ഒപ്പമാണ്.”
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.