കൊല്ലം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓൺലൈൻ പൊതു സ്ഥലം മാറ്റങ്ങൾ പല താൽപ്പര്യങ്ങൾ പരിഗണിച്ച് എന്ന് അക്ഷേപം ഉയരുന്നു. 8.11.2024 ൽ ജോയിൻ്റ് ഡയറക്ടറുടെ ഉത്തരവിലാണ് സ്ഥലം മാറ്റങ്ങളിൽ താൽപ്പര്യങ്ങൾ കടന്നു കൂടിയതായ് ജീവനക്കാരുടെ പരാതി. സർക്കുലർ ഇങ്ങനെയാണ് . തദ്ദേശ സ്വയംഭരണ വകുപ്പിൽ 2024 വർഷത്തേക്കുള്ള പൊതു സ്ഥലം മാറ്റത്തിൻ്റെ ഭാഗമായി സ്ഥലം മാറ്റ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുകയും സമർപ്പിച്ച അപേക്ഷകൾ പരിശോധിച്ച് കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ഈ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ വന്നത് നോക്കിയിരുന്ന ജീവനക്കാർക്ക് മെയിൽ ലിസ്റ്റ് വന്നപ്പോൾ അടപടല മാറ്റം. ഇത് എങ്ങനെ സംഭവിച്ചു എന്ന് ജീവനക്കാർക്ക് അറിയില്ലെങ്കിലും ഭരണകക്ഷി യൂണിയൻ നേതാക്കൾക്ക് അറിയാം.പക്ഷേ അവർ അറിയാത്തതുപോലെ നടിക്കും. “സ്ഥലംമാറ്റം ഓൺ ലൈൻ” പക്ഷേ പലപൊടിക്കൈകളും പ്രയോഗിച്ച് പുറത്തുവിടുക. പാവം ജീവനക്കാർ ഇതു വല്ലതും അറിയുന്നുണ്ടോ, പരാതി പറഞ്ഞിട്ടും ഫലമില്ല എന്നാണ് ചില ജീവനക്കാർ പറയുന്നത്. പലപ്രാവശ്യം കയറി ഇറങ്ങിയാണ് സ്ഥലം മാറ്റ ഉത്തരവ് ഇറക്കുന്നത്. അതും വെള്ളം ചേർത്ത് എന്നാണ് ജില്ലയിലെ ജീവനക്കാരുടെ ആരോപണം. വകുപ്പു സെക്രട്ടറിയും മന്ത്രിയും ഇടപെട്ട് സുതാര്യത ഉറപ്പ് വരുത്തണമെന്നാണ് ജീവനക്കാർ പറയുന്നത്. ഒറ്റയ്ക്ക് പ്രതികരിച്ചാൽ പിന്നെ പല പണികളും തലവഴി എത്തുമെന്ന ഭയവും ജീവനക്കാർക്ക് ഉണ്ട്.കൊല്ലത്തെ ജീവനക്കാരുടെ സ്ഥലം മാറ്റങ്ങൾക്കാണ് ഈ പരിക്ക് എന്നതാണ് സത്യം. ഭരണവർഗ്ഗത്തിൽപ്പെട്ട മറ്റ് വിഭാഗങ്ങൾക്കാണ് പണി കൂടുതലും കിട്ടുന്നതെന്തും ഏറ്റുവാങ്ങുന്നത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.