കാസര്‍ക്കോടന്‍ മണ്ണിലെ മാവിലന്‍ ഗോത്ര സമുദായത്തിന്റെ കഥ പറഞ്ഞ ‘ഒങ്കാറ’ യ്ക്ക് ബാങ്കോക്ക് ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലിന്റെ 2024 എഡിഷനില്‍ മൂന്ന് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി.
പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാജേഷ് തില്ലങ്കേരിയുടെ തിരക്കഥയില്‍ നവാഗതനായ ഉണ്ണി കെ ആര്‍ സംവിധാനം ചെയ്ത ചിത്രമാണ് “ഒങ്കാറ “.
മികച്ച ഒറിജിനല്‍ തിരക്കഥാ വിഭാഗം- രാജേഷ് തില്ലങ്കേരി, ആഖ്യാന നടന്‍ – പ്രകാശ് വി ജി ( വെട്ടുകിളി പ്രകാശ് ) പ്രത്യേക ജൂറി പരാമര്‍ശം- ഉണ്ണി കെ ആര്‍ എന്നീ കാറ്റഗറിയിലാണ് അവാര്‍ഡ്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 55 ചിത്രങ്ങളാണ് മേളയില്‍ സ്‌ക്രീന്‍ ചെയ്യുന്നത്. വേള്‍ഡ് ക്ലാസിക് മത്സരവിഭാഗത്തിലാണ് ഒങ്കാറ യ്ക്ക് പുരസ്‌കാരം ലഭിച്ചത്.
പ്രശസ്ത ജോര്‍ജിയന്‍- പെറു സിനിമാ സംവിധായകനായ മനന ജോഷ്വലിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.
വടക്കന്‍ കേരളത്തില്‍ ജീവിക്കുന്ന ഗോത്രവിഭാഗമായ മാവിലാന്‍ സമുദായത്തിന്റെ തെയ്യം, മംഗലംകളി, പാരമ്പര്യ സംഗീതം, ഒപ്പം അവരുടെ ജീവിതവും ആചാരാനുഷ്ഠാനങ്ങള്‍ക്കും പ്രധാന്യം നല്‍കിയുള്ള ചിത്രമാണ് ഒങ്കാറ. മാവിലന്‍ സമുദായക്കാരുടെ സംസാരഭാഷയായ മര്‍ക്കോടിയിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുധീര്‍ കരമനയാണ് മുഖ്യവേഷം കൈകാര്യം ചെയ്തിരിക്കുന്നത്.
ഇന്ന് നവംബർ 9-ന് ബാങ്കോക്കിലെ സിലോമിയില്‍ വച്ചുനടക്കുന്ന ചടങ്ങില്‍ വച്ച് അവാര്‍ഡുകള്‍ സമ്മാനിക്കും
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.