ഡെറാഡൂൺ: സംസ്ഥാന സർക്കാർ ജീവനക്കാർ രാഷ്ട്രീയ സ്വയം സേവക് സംഘിൻ്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് അനുമതി നൽകി ഉത്തരഖഡ്സർക്കാർ ഉത്തരവിറക്കി. കേരളത്തിൽ എഡിജിപി ആർ എസ് എസ് ബന്ധം ചർച്ചയാകുമ്പോഴാണ്. രാജ്യത്തെ തന്നെ ഒരു സംസ്ഥാന സർക്കാർ ഇത്തരം ഒരു ഉത്തരവിറക്കിയത്. മറ്റ് സാമൂഹി സാംസ്കാരിക പ്രവർത്തനങ്ങളിലും സംസ്ഥാന ജീവനക്കാർക്ക് പങ്കെടുക്കുന്നത് പെരുമാറ്റച്ചട്ടം2002 ൻ്റെ ലംഘനമായി കണക്കാക്കില്ലെന്നും അഡീഷണൻ ചീഫ് സെക്രട്ടറി ആനന്ദ് വർദ്ധൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച് മാധ്യമ വാർത്ത വന്നത് ഉത്തരാഖഡ് മാധ്യമങ്ങളിലും മറ്റ് ദേശീയ മാധ്യമങ്ങളിലും.ഇത് ജീവനക്കാരുടെയും പൊതു സമൂഹത്തിൻ്റെ ഇടയിലും വലിയ ചർച്ചയ്ക്ക് വഴിയൊരുക്കും. സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടം നിലനിൽക്കേണ്ടത് രാജ്യത്ത് ആവശ്യമെന്നിരിക്കെ ഇത്തരം അനുമതികൾ രാജ്യത്തിന് ഗുണകരമോ എന്നതും ചർച്ച ചെയ്യേണ്ടതുണ്ട്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.