കരുനാഗപ്പള്ളി കോഴിക്കോട് മേക്ക് സ്വദേശിയായ യുവതിയെ അതിക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അയണിവേലിക്കുളങ്ങര, കോഴിക്കോട് മേക്ക്, അരയശ്ശേരി. വീട്ടില്‍ ബാലാനന്തജീ മകന്‍ ഹരീഷ്(39) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. സ്ഥിരമായി മദ്യപിച്ച് എത്തി വീട്ടില്‍ ബഹളം ഉണ്ടാക്കുന്ന പ്രതി ശനിയാഴ്ച രാത്രിമദ്യപിച്ചെത്തിയ ഇയാള്‍, കിടപ്പ് മുറിയില്‍ കതകടച്ച് ഇരുന്ന ഭാര്യ രശ്മിയെ കമ്പിവടി ഉപയോഗിച്ച് കതക് തല്ലി തകര്‍ത്ത് അകത്ത് പ്രവേശിച്ച ശേഷം അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു .
സുഖമില്ലാതിരുന്ന മകളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ രശ്മി ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്. കതക് തല്ലി തകര്‍ത്ത് മുറിക്കുള്ളില്‍ പ്രവേശിച്ച ഇയാള്‍ ചീത്ത വിളിച്ചുകൊണ്ടും കൊല്ലുമെന്ന് ഭീഷണിമുഴക്കിക്കൊണ്ടും രശ്മിയുടെ ശരീരമാസകലം ഇരുമ്പ് പൈപ്പ്‌കൊണ്ട് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഇരു കൈകള്‍ക്കും കാലുകള്‍ക്കും മുറിവും ചതവും സംഭവിച്ചു.
മുമ്പും പല ദിവസങ്ങളിലും ഇയാള്‍ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തെങ്കിലും യുവതി പോലീസില്‍ പരാതിപ്പെട്ടിരുന്നില്ല. വിവരമറിഞ്ഞയുടന്‍ കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ മോഹിത്തിന്റെ നിര്‍ദ്ദേശപ്രകാരം സ്ഥലത്തെത്തിയ എസ്.ഐ മാരായ ജിഷ്ണു, ഷിജു, റഹീം, എ.എസ്.ഐ വേണുഗോപാല്‍, സി.പി.ഓ പ്രമോദ് എന്നിവരടങ്ങിയ പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്യ്തു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.