ദില്ലിയെ സേവിക്കാൻ കഴിയാത്തതിൽ രാജ്യത്തെ ബി.ജെ പി പ്രവർത്തകർക്ക് നിരാശ ഉണ്ടായിരുന്നു, ഇപ്പോൾ അതുമാറി. നരേന്ദ്രമോഡി .

ന്യൂഡല്‍ഹി:  ദില്ലി തിരിച്ചു പിടിച്ച സന്തോഷത്തിലാണ് പ്രധാനമന്ത്രി, സകലവിധ രാഷ്ട്രീയ പ്രയോഗങ്ങൾ നടത്തിയിട്ടും ദില്ലി കൈയ്യിൽ കിട്ടിയില്ല എന്നാൽ ഇപ്പോൾ ഇതാ കിട്ടിയിരിക്കുന്നു.ബിജെപിയെ വിജയിപ്പിച്ച ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നന്ദിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ പാര്‍ട്ടി ആസ്ഥാനത്തെത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.’ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. ഡല്‍ഹി ഞങ്ങള്‍ക്ക് പൂര്‍ണ ഹൃദയത്തോടെ സ്‌നേഹം നല്‍കി. വികസനത്തിന്റെ രൂപത്തില്‍ ഇരട്ടി സ്‌നേഹം ഞങ്ങള്‍ തിരികെ നല്‍കുമെന്ന് ഒരിക്കല്‍ കൂടി ഞാന്‍ ഉറപ്പ് നല്‍കുന്നു. ഇന്ന് ഡല്‍ഹിയിലെ ജനങ്ങളുടെ മനസില്‍ ആവേശവും ആശ്വസവുമുണ്ട്. ഡല്‍ഹി ആം ആദ്മി പാര്‍ട്ടിയില്‍ നിന്നു മോചിതരായതിന്റെ ആശ്വസമാണ് ജനങ്ങള്‍ക്ക്. മോദിയുടെ ഉറപ്പില്‍ വിശ്വസിച്ചതിന് ഡല്‍ഹി ജനതയ്ക്കു മുന്നില്‍ ഞാന്‍ തല കുനിക്കുന്നു.”ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ എന്നെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല. 2014, 2019, 2024 വര്‍ഷങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ ഏഴ് സീറ്റുകളിലും ബിജെപിയെ വിജയിപ്പിച്ചു.’ഡല്‍ഹിയെ പൂര്‍ണമായി സേവിക്കാന്‍ കഴിയാത്തത് രാജ്യത്തുടനീളമുള്ള ബിജെപി പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ ഒരു വേദനയായിരുന്നു. എന്നാല്‍ ഇന്ന് ഡല്‍ഹി ഞങ്ങളുടെ ആ അഭ്യര്‍ഥനയും സ്വീകരിച്ചു.’ഇനി മുഖ്യമന്ത്രിയെ  തീരുമാനിക്കണം ഭരണം തുടരണം.ദില്ലി മുഖ്യമന്ത്രിയുടേയും . മറ്റ് മന്ത്രിമാരുടേയും ഓഫീസുകളുടെ പ്രവർത്തനം നിരീക്ഷിക്കാനും നിലവിലുള്ള മുഴുവൻ ഫയലുകളുടേയും തൽസ്ഥിതി മനസ്സിലാക്കാനുംകേന്ദ്ര സർക്കാർ ഇടപെട്ടു കഴിഞ്ഞു…

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response