പ്രതിപക്ഷ നേതാവ് വി ഡി സതീശനെ രക്ഷിക്കാനാണ് ബിജെപി നേതാവുമായി എഡിജിപി ചർച്ച നടത്തിയതെന്ന് പി വി അൻവർ എം എൽ എ.

മലപ്പുറം: പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് പിവി അൻവർ എം എൽ എ . വെളിപ്പെടുത്തലുകളിൽ കൂടി പാർട്ടിയെയും സർക്കാരിനെയും വെട്ടിലാക്കിയ അൻവർ ഇപ്പോൾ ആരോപണത്തിൻ്റെ കുന്തമുന പ്രതിപക്ഷ നേതാവിനെ തിരെ തിരിച്ചു.മലപ്പുറത്ത് ഇന്ന് രാവിലെ 11 മണിയോടെ മാധ്യമങ്ങളെ കണ്ട പി വി അൻവർ തൃശ്ശൂരിൽ എഡിജിപി എം ആർ അജിത്ത് കുമാർ ബി ജെ പി ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടികാഴ്ച നടത്തിയത് പ്രതിപക്ഷ നേതാവ് വി ഡി സതീശന് വേണ്ടിയായിരുന്നുവെന്ന് വെളിപ്പെടുത്തി.സതീശന് അജിത്ത്കുമാറുമായി അടുത്ത ബന്ധം ഉണ്ട്.പ്രതിപക്ഷ നേതാവിന് വേണ്ടി അജിത്ത് കുമാർ ബി ജെ പി നേതാവിനെ കണ്ട കാര്യം താൻ അറിഞ്ഞു.ഇത് മനസ്സിലാക്കിയ സതീശൻ തിടുക്കപ്പെട്ട് മാധ്യമങ്ങളോട്’ ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. എന്നാൽ സതീശനുമായി ബന്ധപ്പെട്ട് പുനർജനി കേന്ദ്ര ഏജൻസികൾ അന്വേഷിക്കാൻ സാധ്യതയുണ്ട്. അത് അട്ടിമറിക്കാനാണ് കൂടിക്കാഴ്ച നടത്തിയതെന്നും അൻവർ ആരോപിച്ചു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.