കെഎസ്ആർടിസി ക്കെതിരെ തിരുവനന്തപുരം നഗരസഭ.

തിരുവനന്തപുരം: കെഎസ്ആർടിസി ക്കെതിരെ തിരുവനന്തപുരം നഗരസഭ. തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം അനുവദിച്ച ബസുകൾ നഗരവും ജില്ലയും വിട്ട് സർവീസ് നടത്തുന്നു എന്ന് നഗരസഭ. തിരുവനന്തപുരം നഗരത്തിനുള്ളിലും ഭാഗികമായി സബ് അർബൻ പ്രദേശങ്ങളിലും മാത്രമായി സർവീസ് നടത്തേണ്ട ബസ്സുകൾ ദുരുപയോഗം ചെയ്യുന്നു.

കരാർ വ്യവസ്ഥകളുടെ ലംഘനം എന്നും നഗരസഭ. വരുമാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും കെഎസ്ആർടിസി പാലിക്കുന്നില്ല. ത്രികക്ഷി കരാർ പാലിക്കുന്നതിന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് മേയർ ആര്യാ രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ബസുകൾ നഗരത്തിനുള്ളിൽ സർവീസ് നടത്തുന്നതിന് നഗരസഭയ്ക്ക് അവസരം നൽകണമെന്നും ആവശ്യം. തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷിന് മേയർ പരാതി നൽകി.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading