വിദ്വേഷ പ്രചാരകനായ ഷാജൻ സ്കറിയായ്ക്കെതിരെ ശക്തമായ നടപടിയെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് പി വിഅൻവർ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പുറത്തുമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. എട്ടു പേജുള്ള പരാതിയാണ് മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കുംനൽകിയത്. മലപ്പുറം എടവണ്ണയിലെ റിദാൻ ബാസിലിൻ്റെ കൊലപാതകം താനൂർ പോലീസ് കസ്റ്റഡി മരണക്കേസിൽ സുജിത് ദാസിൻ്റെ പങ്ക്കോഴിക്കോട്ടെ വ്യാപാരി മാമിയുടെ തിരോധാനംകരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് നടക്കുന്ന സ്വർണക്കടത്ത് മന്ത്രിമാരുടെ ഫോൺ ചോർത്തൽസോളാർ കേസിലെ പ്രതികളെ രക്ഷപ്പെടാൻ അനുവദിച്ച സംഭവം തുടങ്ങിയ വിവിധ കേസുകൾ ടങ്ങിയ എല്ലാ കേസുകളും അന്വേഷിക്കുകയും പ്രതികളെ രക്ഷപ്പെടുത്തിയ സംഭവംഎന്നിവ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പലതവണ അറിയിച്ചിട്ടും നേരിട്ട് കാണാൻ വരാൻ വൈകിയത് ക്ഷമ ചോദിച്ചുകൊണ്ടാണ് പരാതിആരംഭിച്ചത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.