ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂരിൽ സോമനാഥ് എക്സ്പ്രസ് പാളം തെറ്റി. രണ്ട് കോച്ചുകളാണ് പാളത്തിന് പുറത്തുപോയത്. ശനിയാഴിച്ച രാവിലെ 5.50 ന് സ്റ്റേഷനിൽ നിന്നും 200 മീറ്റർ അകലെ അപകടം നടന്നത്. ഇൻഡോർ – ജബൽപുർ എക്സ്പ്രസ് (22191) നമ്പർ ആണ് പാളം തെറ്റിയത്.
സംഭവത്തിൽ ആളപായമുള്ളതായ് റിപ്പോർട്ടില്ല. ഇൻഡോറിൽ നിന്നും ട്രെയിൻ വരികയായിരുന്നു എന്ന് വെസ്റ്റ് സെൻട്രൽ റെയിൽവേ സി.പി ആർ ഒ ഹർഷിത് ശ്രീവാസ്തവ പറഞ്ഞത്. ജബൽപൂർ സ്റ്റേഷൻ്റെ പ്ലാറ്റ്ഫോം 6 ന് അടുത്ത് എത്തുന്നതിന് മുന്നേ ആണ് കോച്ചുകൾ പാളം തെറ്റി മാറിയത്.യാത്രക്കാർ സുരക്ഷിതരാണെന്നും ശ്രീവാസ്തവ പറഞ്ഞു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.