വൈദ്യുതി തടസ്സപ്പെടുത്തി ജനങ്ങളെയും കെ.എസ്.ഇ.ബി യെയും ദുരിതത്തിലാക്കിയ സാമൂഹ്യവിരുദ്ധൻ പോലീസിന്റെ പിടിയിലായി. ശക്തികുളങ്ങര, അരവിള, എൽസി ഭവനത്തിൽ ബർണാഡ് മകൻ ബിജു (48) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 25 ന് രാത്രിയിൽ കെ.എസ്.ഇ.ബിയുടെ ശക്തികുളങ്ങര ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള അരവിളഭാഗത്തെ 11 കെ.വി ഫീഡറുകൾ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന സ്വിച്ച് ഇയാൾ അനധികൃതമായി പ്രവർത്തിപ്പിച്ച് ഈ ഭാഗത്തുള്ള സാധാരണക്കാർക്കും വ്യവസായിക ഉപഭോക്താക്കൾക്കും വൈദ്യുതി തടസ്സപ്പെടുത്തിയിരുന്നു. കൂടാതെ അരവിളയിലുള്ള ട്രാൻസ്‌ഫോമറിലെ ഫ്യുസുകൾ ഊരിയെടുത്തു നശിപ്പിക്കുകയും ചെയ്തു. ഒരു മണിക്കൂറോളമുണ്ടായ വൈദ്യുതി തടസ്സ മൂലം കെ.എസ്.ഇ.ബിക്ക് രണ്ട് ലക്ഷം രൂപയോളം നഷ്ടമുണ്ടായി. അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ബിജുവാണ് പ്രതിയെന്ന് കണ്ടെത്തുകയും പോലീസ് ഇയാൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് കേസ് രജിസ്റ്റർ ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ശക്തികുളങ്ങര ഇൻസ്‌പെക്ടർ രതീഷ്, എസ്.സി.പി.ഒ വിനോദ്, സി.പി.ഒ പ്രവീൺ, ശ്രീകാന്ത്, അജിത് ചന്ദ്രൻ, കിഷോർമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.