ന്യൂദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തിന് 16ാം ദിവസമാണ് ഇന്ത്യയുടെ തിരിച്ചടി.പാക് ഭീകര ക്യാമ്പുകൾ ഇന്ത്യ ആക്രമിച്ചത് റാഫേൽ ജെറ്റുകൾ സ്കാൾപ്പ് മിസൈലുകളും ഹാമർ ബോംബുകളും ഉപയോഗിച്ചെന്ന് വൃത്തങ്ങൾ
ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ റാഫേൽ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര ക്യാമ്പുകളിൽആക്രമണം നടത്തിയതായാണ് സൈന്യത്തിന്റെ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.എന്നാൽ ശക്തമായ പ്രത്യാക്രമണം നടത്തുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെആഫീസ് അറിയിച്ചു. ഞങ്ങൾ അടങ്ങിയിരിക്കില്ല. തക്കതായ പ്രത്യ ക്രമണം ഉടനുണ്ടാകും എന്നാൽ ഇന്ത്യയിൽ നിന്ന് പാകിസ്ഥാൻ ഇത്ര പെട്ടെന്ന് ഒരു ആക്രമണം പ്രതീക്ഷിച്ചില്ല. പാക് സൈന്യത്തിന് ഏറ്റ പ്രഹരമായി അത് അവർ കണക്കാക്കുന്നു. ഒപ്പം അതിർത്തി മേഖലകളിൽ വെടിവെയ്പ്പും ഷെല്ലാക്രമണവും നടത്തുകയാണ് പാകിസ്ഥാൻ. കാശ്മീരിൽ അതിർത്തി മേഖലകളിൽ ഒരു സ്ത്രീ കൊല്ലപ്പെട്ട തായ് വിവരം. ജനവാസ മേഖലകളിൽ അവർ വെടിവെയ്പ്പ് തുടരുന്നു. ഇന്ത്യ ഇപ്പോൾ ചെയ്ത നടപടിക്ക് തിരിച്ചടി വന്നാൽ ശക്തമായ തിരിച്ചടി വീണ്ടും ഉണ്ടാകും.
ഇന്ത്യൻ സൈന്യം തകർത്തെറിഞ്ഞത ഒമ്പത് ഭീകര കേന്ദ്രങ്ങൾമുസഫറാബാദ് (2),ബഹാവൽപുർ,കോട്ട്ലി,ഛാക് അശ്രു,ഗുൽപൂർ,ബിംബർ,മുരിഡ്കെ,സിയാൽകോട്ട്.
Discover more from News12 INDIA Malayalam
Subscribe to get the latest posts sent to your email.