പൊതുജീവിതം പതിയെ അവസാനിപ്പിക്കുന്നു, കവി കെ സച്ചിദാനന്ദൻ.

ഞാൻ മറവിരോഗചികിൽസയിലാണ് പൊതു പരിപാടികളിൽ നിന്ന് എന്നെ ഒഴിവാക്കണം. പല സമ്മർദ്ദങ്ങളും രോഗാവസ്ഥയെ കൂട്ടുകയാണെന്നും തൻ്റെ ഫെയ്സ് ബുക്കിൽ അദ്ദേഹം കുറിച്ചു. യാത്രയും പ്രസംഗവും ഒഴിവാക്കുന്നു. ബുദ്ധനും ക്രിസ്തുവും മുതൽ ആരുടേയും പ്രസംഗം കൊണ്ട് ആരും നന്നായിട്ടില്ല ലോകവും നന്നായിട്ടില്ല. ഇതൊക്കെ സമയം പാഴക്കൽ പരിപാടി എന്ന് എനിക്ക് 60 വർഷം കൊണ്ട് മനസ്സിലായി. മുന്നോട്ടു യാത്രയിൽ എൻ്റെ കവിതയും അതിൻ്റെ പരിപാടികളും. അക്കാദമിയുടെ ടേം കഴിയും വരെ അതിലെ പരിപാടികളിലും മാത്രം

സച്ചിദാനന്ദൻ്റെ കുറിപ്പ് ഇങ്ങനെ

സുഹൃത്തുക്കളെ, ഞാന്‍ 7വര്‍ഷം മുന്‍പു ഒരു താത്കാലികമറവി രോഗത്തിന് (transient global amnesia)വിധേയനായിരുന്നു. അന്നു മുതല്‍ മരുന്നും (Levipil 500, twice a day) കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല. എന്നാല്‍ നവമ്പര്‍1 ന് പുതിയ രീതിയില്‍ അത് തിരിച്ചുവന്നു. കാല്‍ മരവിപ്പ്, കൈ വിറയല്‍, സംസാരിക്കാന്‍ പറ്റായ്ക, ഓര്‍മ്മക്കുറവ് – ഇങ്ങിനെ അല്‍പ്പം നേരം മാത്രം നില്‍ക്കുന്ന കാര്യങ്ങള്‍. 5 ദിവസമായി ആശുപത്രിയില്‍. ഒക്ടോബര്‍ മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. Stress ആണ് ഈരണ്ടാം അവതാരത്തിന് പ്രധാനകാരണം എന്ന് ഡോക്ടര്‍മാര്‍. അതുകൊണ്ട് പതുക്കെപ്പതുക്കെ public life അവസാനിപ്പിക്കുന്നു.

യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു. ക്രിസ്തുവും ബുദ്ധനും മുതല്‍ ആരുടെയും പ്രസംഗം കൊണ്ട് ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60വര്‍ഷത്തെ അനുഭവം എന്നെ ബോദ്ധ്യപ്പെടുത്തി. അതുകൊണ്ട് എന്റെ ജീവന്‍ നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചിലപരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ; ഈ ടേം കഴിയുംവരെ അക്കാദമിയുടെ ചില പരിപാടികളിലും. ദയവായി എന്നെ പൊതുയോഗങ്ങള്‍ക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്‍ എഴുതും. എപ്പോള്‍ വേണമെങ്കിലും അവ ഇല്ലാതാകാം.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.