ജറുസലം: പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും മാസങ്ങളോളം നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസം പുറത്ത്, അതോടൊപ്പം പ്രതിരോധ മന്ത്രിയും പുറത്തേക്ക്.വലിയ പ്രതിസന്ധി നിലനിൽക്കുമ്പോൾ യുദ്ധം കൊടിമ്പിരിക്കൊണ്ടിരിക്കുമ്പോൾ പ്രതിരോധ മന്ത്രിയുടെ സീറ്റ് തെറിപ്പിക്കുന്നത് ഉചിതമായ നടപടിയാണോ എന്നതും സൈനികരുടെ ഇടയിൽ ചർച്ചയായി കഴിഞ്ഞു എന്നാൽ പുറത്താക്കപ്പെട്ട പ്രതിരോധ മന്ത്രി തൻ്റെ ശേഷിക്കുന്ന കാലവും രാജ്യത്തിനായ് പടപൊരുതും എന്നാവർത്തിച്ചു.ഇസ്രയേൽ പ്രതിരോധമന്ത്രിയെ പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബെഞ്ചമിൻ നെതന്യാഹു പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയത്. ആദ്യം വളരെ നന്നായി പ്രവർത്തിച്ചിരുന്ന ഗലാന്റിന് അടുത്തകാലത്തായി ഒട്ടേറെ വീഴ്ച്ചകൾ സംഭവിച്ചെന്നും നെതന്യാഹു പറഞ്ഞു.‘‘യുദ്ധത്തിന്റെ നടുവിൽ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും ഇടയിൽ പൂർണ്ണ വിശ്വാസം അത്യാവശ്യമാണ്. ആദ്യ മാസങ്ങളിൽ വളരെയധികം വിശ്വാസവും ഫലപ്രദമായ പ്രവർത്തനവും ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ആ വിശ്വാസം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്’’– യൊയാവ് ഗലാന്റിനെ പുറത്താക്കിയതിനു പിന്നാലെ നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്രയേൽ നടത്തുന്ന പ്രതികാര നടപടിയെച്ചൊല്ലി ഇരുവരും പലതവണ പരസ്പരം ഏറ്റുമുട്ടിയിട്ടിരുന്നു. ഗാസ യുദ്ധത്തിലുടനീളം ഗലാന്റും നെതന്യാഹുവും തമ്മിൽ പരസ്പരം കൊമ്പുകോർത്തിരുന്നു. 2023 മാർച്ചിൽ തനിക്കെതിരെ വ്യാപക തെരുവ് പ്രതിഷേധങ്ങൾ നടന്നപ്പോൾ പ്രതിരോധ മേധാവിയെ പുറത്താക്കാൻ നെതന്യാഹു ശ്രമിച്ചിരുന്നു.
യുദ്ധത്തിൽ വ്യക്തമായ തീരുമാനങ്ങളും പുതുക്കിയ ലക്ഷ്യങ്ങളും നിർണയിക്കാതെ മുന്നോട്ടു പോകുന്നത് സൈനിക നടപടിയെയും മന്ത്രിസഭാ തീരുമാനങ്ങളെയും ബാധിക്കുന്നുണ്ട്. പ്രത്യേകിച്ചും ഇറാനുമായി മൂർച്ഛിക്കുന്ന സംഘർഷാവസ്ഥ ബഹുതലങ്ങളിൽ നിന്നുള്ള യുദ്ധലക്ഷ്യങ്ങളുടെ പുനഃപരിശോധന ആവശ്യപ്പെടുന്നുണ്ടെന്നും ഗാലന്റ് സൂചിപ്പിച്ചു.ഓരോ യുദ്ധമുന്നണിയിലും വ്യത്യസ്ത യുദ്ധ തന്ത്രങ്ങളാണ് സ്വീകരിക്കേണ്ടതെന്നും ഗാലന്‍റ് പറയുന്നു. ഗസ്സയിൽ ഭീഷണികളില്ലാത്ത സാഹചര്യം സൃഷ്ടിക്കുകയും ഭീകരവാദികളുടെ വളർച്ച നിർത്തലാക്കുകയും വേണമെന്ന് കത്തിലുണ്ട്. എല്ലാ ബന്ദികളുടെയും മടക്കം സുരക്ഷിതമാക്കണം. ഹമാസിനു ബദലായി ഒരു സിവിലിയൻ സർക്കാർ മാതൃക വളർത്തിക്കൊണ്ടു വരണമെന്നും ഗാലന്‍റ് നിർദേശിച്ചു.ലബനാൻ അതിർത്തിയിൽ സുരക്ഷ ഉറപ്പാക്കി ജനത്തെ താമസസ്ഥലങ്ങളിലേക്ക് തിരികെ കൊണ്ടുവരണം. ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാക്കാതിരിക്കാൻ ശക്തമായ പ്രതിരോധം തുടരണം. വെസ്റ്റ് ബാങ്കിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലൂടെ അക്രമസമാധ്യതകൾ അടിച്ചമർത്തണമെന്നും ഗാലന്റ് കത്തിൽ പറയുന്നു.വിദേശകാര്യ മന്ത്രി ഇസ്രയേൽകാറ്റ്സ് പുതിയ പ്രതിരോധമന്ത്രി ഗിഡോൺ സാർ പുതിയ വിദേശകാര്യ മന്ത്രി. ഇതോടെ പാർട്ടിക്കുള്ളിലും നെതന്യാഹു പ്രതിരോധത്തിലാകും. യുദ്ധതന്ത്രങ്ങൾക്ക് ഒരു മാറ്റവും വരില്ല. ഇത് രാജ്യത്തിനുള്ളിലെ അഭ്യന്തര പ്രശ്നം മാത്രം.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.