തിരൂര്‍. കരിപ്പൂർ വഴി സ്വർണം കടത്തുന്ന 99% പേരും മുസ്ലിം പേരുകാർ ആണെന്ന കെടി ജലീലിന്റെ പ്രസ്താവനക്ക് എതിരെ മുസ്ലിം ലീഗ്.മുസ്ലിം സമുദായത്തെ കുറ്റവാളികളാക്കി ചിത്രീകരിക്കാൻ കെടി ജലീൽ ശ്രമിക്കുന്നു എന്ന് പിഎംഎ സലാം,പരാമർശം അത്യന്തം അപകടകരമെന്ന് കെഎം ഷാജി. വിവാദമായതോടെ വിശദീകരണവുമായി കെടി ജലീൽ രംഗത്ത് വന്നു.
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്തി പിടിക്കപ്പെടുന്നവരിൽ 99% മുസ്ലിം പേരുകാർ ആണെന്നാണ് കെടി ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചത്. പിന്നാലെ
രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്.മുഴുവൻ കുറ്റകൃത്യതങ്ങളുടെയും ഉത്തരവാദിത്വം കെടി ജലീൽ മുസ്ലിം സമുദായതിന്റെ തലയിൽ കെട്ടി വെക്കുകയാണ് എന്ന് മുസ്ലിം ലീഗ്.വിഷയത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കണം എന്ന് പിഎംഎ സലാം ആവശ്യപ്പെട്ടു
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ മതവും ജാതിയും നോക്കി സമീപിക്കുന്നത് ആർഎസ് എസ് രീതി എന്ന് കെഎം ഷാജി പറഞ്ഞു.
സംഭവം വിവാദം ആയതോടെ വിശദീകരണവുമായി ജലീൽ രംഗത്ത് വന്നു.കരിപ്പൂരിൽ സ്വർണവുമായി പിടിയിലാകുന്നത് മഹാ ഭൂരിപക്ഷവും മുസ്ലിം സമുദായക്കാർ ആണ്,സ്വര്ണക്കടത്തും ഹവാലയും മത വിരുദ്ധമല്ല എന്നാണ് നല്ലൊരു ശതമാനം മുസ്ലിംകളും വിശ്വസിക്കുന്നത് എന്ന് കെടി ജലീൽ.തെറ്റ് ചെയ്യുന്നത് സമുദായക്കാർ ആണെങ്കിലും എതിർക്കണം.ഇത്തരക്കാരെ ബോധവൽക്കരിക്കാൻ ഖാദിമാര് തയ്യാറാകണം.പാണക്കാട് സാദിഖ് അലി തങ്ങൾ തന്റെയും ഖാദി ആണെന്നും ജലീൽ.മുസ്ലിംകളിലെ കുറ്റം ചൂണ്ടി കാണിക്കേണ്ടത് മുസ്ലിം തന്നെ എന്നും ജലീൽ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.