അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവെച്ച് സൗഹൃദ സംഗമം
മേപ്പാടി
6 ഒക്ടോബർ 2024
മെഡിക്കൽ സർവീസ് സെൻ്റർ
അനുഭവങ്ങളും പ്രതിക്ഷകളും പങ്കുവെക്കുന്ന വ്യത്യസ്ഥ അനുഭവമായി സൗഹൃദ സംഗമം. മേപ്പാടിയിലെ പഞ്ചായത്ത് ലൈബ്രറിയായിരുന്നു വേദി. മെഡിക്കൽ സർവീസ് സെൻ്ററാണ് സൗഹൃദ സംഗമം സംഘടിപ്പിച്ചത്. ചൂരൽമല, മുണ്ടക്കൈ നിവാസികൾ ഉൾപ്പടെ, മെഡിക്കൽ സർവീസ് സെൻ്റർ മേപ്പാടിയിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൻ്റെ ഭാഗമായ ധാരാളം പേർ സൗഹൃദ സംഗമത്തിൻ്റെ ഭാഗമായി.
ദുരന്തത്തിന് ഇരകളായ ചൂരൽമലയിലേയും മുണ്ടക്കൈയിലേയും മനുഷ്യർ അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും വയനാടിലെ ആരോഗ്യ സംവിധാനങ്ങളുടെ പരിമിതികളിലേക്ക് വിരൽചൂണ്ടുകയായിരുന്നു. പുനരധിവാസത്തിലെ അപാകതകളും ദൈനംദിനമായ നിലനിൽപ്പിൽ അനുഭവപ്പെടുന്ന സാമ്പത്തിക പ്രതിസന്ധിയും ഒറ്റപ്പെടലുമെല്ലാം സംഗമത്തിൽ ചർച്ചയായി.
മെഡിക്കൽ സർവീസ് സെൻ്റർ സംസ്ഥാന പ്രസിഡൻ്റ് ഡോ.കെ.ഹരിപ്രസാദ്, പ്രമുഖ മനശാസ്ത്രഞ്ജൻ ഡോ.അബ്രഹാം, ജനകീയ ആരോഗ്യ പ്രവർത്തകൻ ഡോ.കെ.പി.ഗോദകുമാർ, മെഡിക്കൽ സർവീസ് സെൻ്റർ കേന്ദ്ര കമ്മിറ്റി അംഗം ഡോ.അൻശുമാൻ മിത്ര, മെഡിക്കൽ ക്യാമ്പ് കോ-ഓർഡിനേറ്റർ എസ്.മിനി എന്നിവർ പ്രസംഗിച്ചു.
സൗഹൃദ സംഗമത്തിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങൾ ഉന്നയിച്ച് സർക്കാരിന് ഒരു നിവേദനം നൽകാനും മെഡിക്കൽ സർവീസ് സെൻ്റർ തീരുമാനിച്ചിട്ടുണ്ട്. സൗജന്യ മനശാസ്ത്ര സഹായം തുടരാനും തീരുമാനിച്ചിട്ടുണ്ട്. 9446092147 ആണ് ഹെൽപ്പ് ലൈൻ നമ്പർ.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.