ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ മലയാറ്റൂർ മുക്കിനു സമീപം തോടിനു കുറുകെയുള്ള കോൺക്രീറ്റ് നടപ്പാലം തകർന്ന് വീട്ടമ്മ മരിച്ചു.ഐത്തോട്ടുവ പുല്ലാഞ്ഞിയിൽ(വിഷ്ണു വിലാസം) ശ്രീധരൻ ആചാരിയുടെ ഭാര്യ ഓമന (58) ആണ് മരിച്ചത്.തൊഴിലുറപ്പ് പദ്ധതി തൊഴിലാളിയായിരുന്നു.വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.വീട്ടിൽ നിന്നും അടുത്തുള്ള അക്ഷയ സെന്ററിൽ പോയ ഓമന രാത്രിയായിട്ടും മടങ്ങി എത്താതിരുന്നതിനെ തുടർന്ന് അന്വേഷിച്ചിറങ്ങിയ ഭർത്താവാണ് പാലം തകർന്ന് കിടക്കുന്നത് കണ്ടത്.തുടർന്ന് നടത്തിയ പരിശോധനയിൽ കോൺക്രീറ്റിന് അടിയിൽ കുടുങ്ങിയ നിലയിൽ ഓമനയെ കണ്ടെത്തുകയായിരുന്നു.ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.40 വർഷത്തിലധികം പഴക്കമുള്ള പാലമാണ് തകർന്നത്.മൃതദേഹം അനന്തര നടപടികൾക്കായി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.മക്കൾ:വിജയശ്രീ,ജയശ്രീ,
വിഷ്ണു.മരുമക്കൾ:അജി,ഗ്രീഷ്മ.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.