ജീവനക്കാരുടെ മുഖം തിരിച്ചറിയുന്ന തരത്തിൽ മൊബൈൽ ആപ്ലീക്കേഷൻ മുഖേനയുള്ള ബയോമെട്രിക് പഞ്ചങ് സംവിധാനം നടപ്പിലാക്കാൻ തീരുമാനം. എൻഐസി വികസിപ്പിച്ചെടുത്ത സംവിധാനമാണിത്. ഹാജർ പഞ്ചിങ് മെഷീനുകളിൽ സുരക്ഷാ കാരണങ്ങളാൽ സെൻസറുകൾ പ്രവർത്തനരഹിതമാകുകയാണെങ്കിൽ ബദൻ സംവിധാനമായാണ് ഇത് നടപ്പിൽവരുത്തുക.നടപ്പാക്കുന്ന വകുപ്പുകളിലെ നോഡൽ ആഫീസറന്മാർക്ക് ആദ്യം പരിശീലനം നൽകും. പരിശീലനം കിട്ടിയ ഉദ്യോഗസ്ഥർ മറ്റ് ജീവനക്കാർക്ക് പരിശീലനം നൽകും. ഇൻഷ്വറൻസ് വകുപ്പ്, സ്റ്റേഷനറി വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എന്നീ വകുപ്പുകളിൽ തുടക്കം പിന്നീട് മറ്റു വകുപ്പുകളിലേക്ക് വ്യാപിപ്പിക്കും.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.