
ന്യൂഡെല്‍ഹി:ബംഗ്ലാദേശ് വിഷയം ഇന്നും ഉന്നതതല യോഗം ചേരും. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ അജിത് ഡോവൽ പങ്കെടുക്കും. ഖാലിദ് സിയ ഇന്ത്യയിൽ എത്തിയതുമായ് ബന്ധപ്പെട്ട വിഷയങ്ങളാണ് യോഗം പ്രധാനമായും വിലയിരുത്തുക. ബംഗ്ലാദേശിലെ ഇന്ത്യയുടെ നിക്ഷേപങ്ങളുടെ സുരക്ഷാസംബന്ധിച്ചുള്ള കാര്യങ്ങളിലും യോഗം തീരുമാനം കൈക്കൊള്ളും.
അതിനിടെ ബ്രിട്ടനിൽ രാഷ്ട്രീയ അഭയം തേടാനുള്ള ഹസീനയുടെ നീക്കങ്ങൾ വിജയത്തിലേക്ക് എന്നാണ് വിവരം. അന്തിമ ധാരണ ഉണ്ടായ ശേഷം ഹസീന ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് പോകും. ഷെയ്ക്ക് ഹസീന, സഹോദരി രഹാനഎന്നിവര്‍ക്കാണ് ബ്രിട്ടൻ രാഷ്ട്രീയ അഭയം നൽകുക. രഹാനയുടെ മകൻ തുലിപ് സിദ്ദിഖ് ബ്രിട്ടീഷ് പാർലമെന്റിലെ ലേബർ പാർട്ടി അംഗമാണ്.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.