കുളക്കട: ഇടതുപക്ഷമെന്നാൽ പൊങ്ങച്ചമോ , വീൺവാക്കോ അല്ലെന്നും സഖാവ് പൊങ്ങച്ചത്തിൻ്റെ അടയാളവാക്കല്ല.ലാളിത്യത്തിൻ്റെയും എളിമയുടെയും പര്യായമാണ്.
ഇടതുപക്ഷ പ്രത്യയ ശാസ്ത്രത്തിൻ്റെ പ്രസക്തി വർദ്ധിക്കേണ്ട സാമൂഹ്യചാര്യത്തിലും ഇടതുപക്ഷം ദുർബ്ബലപ്പെടുന്നുണ്ടെങ്കിൽ നമ്മുടെ ആത്മപരിശോധനയുടെ കുറവുകൊണ്ടാണെന്നും നമ്മൾ കൂടുതൽ ഐക്യത്തോടെ മുന്നോട്ട് പോകേണ്ട കാലമാണെന്നും തിരിച്ചറിയണമെന്നും വർക്കേഴ്സ് കോർഡിനേഷൻ കൗൺസിൽ ലീഡേഴ്സ് ക്യാമ്പ് കൊട്ടാരക്കര താഴത്തു കുളക്കട സി.കെ ചന്ദ്രപ്പൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സി.പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
വർക്കേഴ്സ് കോർഡിനേഷൻകൗൺസിൽ ചെയർമാൻ ജയശ്ചന്ദ്ര ൻ കല്ലിംഗൽ പതാക ഉയർത്തി. എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ്, ജന: സെക്രട്ടറി കെ.പി.രാജേന്ദ്രൻ , കെ. മല്ലിക, വർക്കേഴ്സ് കോർഡിനേഷൻ സംസ്ഥാന ജന.സെക്രട്ടറി എം.എം. ജോർജ്ജ് സ്വാഗത സംഘം ജന.കൺവീനർ കെ.വിനോദ് എന്നിവർ സംസാരിച്ചു. കേരളത്തിന്റെ ധനസ്ഥിതി ബദൽ മാർഗ്ഗങ്ങളെ കുറിച്ച് ഓപ്പൺ ഫോറം നടന്നു. സാമ്പത്തിക വിദഗ്ദൻഡോ.പി.സുരേഷ് കുമാർ ചർച്ച നയിച്ചു. സർവ്വീസ്, ബാങ്കിംഗ്, പൊതുമേഖല സംവിധാനങ്ങളിലെ സംഘടനകളുടെ സംസ്ഥാന നേതാക്കളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
നാളെ രാവിലെ 9.30ന്ഇന്ത്യൻ തൊഴിൽ സമൂഹം കഴിഞ്ഞ അമ്പത് വർഷത്തിൽ എന്ന വിഷയത്തിൽ വി. പി ഐ ദേശീയ എക്സിക്യൂട്ടീവ്. അംഗം കെ പ്രകാശ് ബാബു ക്ലാസ് നയിക്കും.
തുടർന്ന് വിവിധ വിഷയങ്ങളെ അധികരിച്ച കമ്മീഷൻ ചർച്ചകളും അഭിപ്രായ രൂപീകരണ രേഖയും അവതരിപ്പിക്കും.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.