തളിപ്പറമ്പ്:ജന്തുജന്യ രോഗ ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു പട്ടുവം ഗവ: ഹൈസ്കുളിലെ വിദ്യാർത്ഥികൾക്കാണ് ബോധവൽക്കരണ ക്ലാസ്സ് നടത്തിയത് .കേരള ഗവ: വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത് .മുറിയാത്തോട് വെറ്ററിനറി ഡിസ്പെൻസറിയിലെ ഡോ: പി ആർ ആര്യ ക്ലാസ്സെടുത്തു.ക്വിസ്സ് മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി സമ്മാനദാനം നടത്തി.ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ, നരീക്കാംമ്പള്ളി വെറ്ററിനറി ഡിസ്പെൻസറിയിലെ ഡോ: വിനിത മറിയം
ബേബി എന്നിവർ സംസാരിച്ചു.പട്ടുവം ഗവ: ഹൈസ്കൂൾ പ്രഥമ അധ്യാപിക
ടി പി പ്രസന്ന സ്വാഗതവും സീനിയർ അസിസ്റ്റൻറ് ഇ ടി റീന നന്ദിയും പറഞ്ഞു .
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.