
“ആനത്തലവട്ടം ആനന്ദൻറെ ഒന്നാം ചരമ വാർഷികം ആചരിച്ചു”
അന്ത്യശ്വാസം വരെ തൊഴിലാളികൾക്കു വേണ്ടി ജീവിച്ച നേതാവായിരുന്നു ആനത്തലവട്ടം ആനന്ദനെന്ന് കടകംപള്ളി സുരേന്ദ്രൻ, എംഎൽഎ.കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (KBEF) സംസ്ഥാന പ്രസിഡണ്ടും സിഐടിയു സംസ്ഥാന പ്രസിഡന്റുമായിരുന്ന ആനത്തലവട്ടം ആനന്ദൻറെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് KBEF തിരുവനന്തപുരം ജില്ലാ കമ്മിറ്റി
സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കേരള ബാങ്ക് ഹെഡ് ഓഫീസ് ആയ കോബാങ്ക് ടവേഴ്സിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുKBEF സംസ്ഥാന അധൃക്ഷനുമായ കടകംപള്ളി സുരേന്ദ്രൻ. ആനത്തലവട്ടം സാധാരണക്കാരോട് സാധാരണക്കാരുടെ ഭാഷയിൽ സംസാരിച്ചു. തൊഴിലാളി രാഷ്ട്രീയം പതിനഞ്ചാം വയസ്സ് തുടങ്ങിയ ആനത്തലവട്ടം മരിക്കുന്നവരെ മറ്റുള്ളവർക്ക് വേണ്ടിയാണ് ജീവിച്ചതെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് ടി ആർ രമേശ്, ജനറൽ സെക്രട്ടറി, കെ.ടി. അനിൽകുമാർ, ജില്ലാ അധ്യക്ഷൻ കെ ശ്രീകുമാർ, ബെഫി സംസ്ഥാന വൈസ് പ്രസിഡൻറ് കെ ഹരികുമാർ, ഫെഡറേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ. പി . ഷാ, ജില്ലാ സെക്രട്ടറി എസ്. സജീവ് കുമാർ എന്നിവർ സംസാരിച്ചു. സജി ബി.ഐ കൃതജ്ഞത രേഖപ്പെടുത്തി.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.