നടൻ നിവിൻ പോളിക്ക് എതിരായ പീഡന പരാതിയിൽ തുടർ നടപടികൾ പുരോഗമിക്കുന്നു. ദുബായിൽ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ നിവിൻ പോളി നിയമസാധ്യതകള്‍ ആരാഞ്ഞു. അഭിഭാഷകരുമായി നിവിൻ ഇന്നലെ ചർച്ച നടത്തി. നടന്‍ നിവിന്‍ പോളിക്ക് പിന്തുണ പ്രഖ്യാപിച്ചു നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ രംഗത്തെത്തി. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നെന്നാണ് വിനീതിന്റെ വെളിപ്പെടുത്തൽ. 2023 ഡിസംബര്‍ 14ന് നിവിന്‍ ഉണ്ടായിരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണ്. 15ന് പുലര്‍ച്ചെ മൂന്നുമണിവരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു.14 15 16 തീയതികളിൽ നിവിൻ പോളി കേരളത്തിലെന്ന് കൂടെയുള്ള സംവിധായകൻ അരുണും പറഞ്ഞു.ഇതുവരെ ഉയർന്ന ആരോപണങ്ങളിൽ പലർക്കും ആരും കൂടെ പിന്തുണയ്ക്കും എത്തിയിയിരുന്നില്ല. എന്നാൽ നിവിൻ പോളിക്ക് വിനീത് ശ്രീനിവാസനും അരുണും പിന്തുണയുമായി എത്തി.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.