അടങ്ങാതെ പി.വി അൻവർ എലിയാണെങ്കിലുംമനുഷ്യൻ തന്നെയാണ്. ഇനിയെന്താ ഇനിയൊരു കുഴപ്പക്കാരനായാലും കുഴപ്പമൊന്നുമില്ല.വീട്ടിൽഎലി ഉണ്ടായിരുന്നാൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകും. ഞാൻ എലി,പൂച്ച എന്നുള്ളതല്ല വിഷയം ഇവിടെ ഞാൻ പറയുന്നത് സ്വാഭാവികമായും ഇവിടെ നടന്നിട്ടുള്ള അഴിമതി അന്വേഷിക്കണം. എല്ലാ വിഷയങ്ങളുമായും ഞാൻ മുന്നോട്ടു പോകും. സ്വഭാവികമായും ഈ പാർട്ടിയെക്കുറിച്ച് എന്താ നിങ്ങൾ മനസ്സിലാക്കിയത്. അന്തസ്സുള്ള പാർട്ടി, അന്തസ്സുള്ള മുഖ്യമന്ത്രിയാ,അന്തസ്സുള്ള ഗവൺമെൻറ്, ഒരു സ്കൂളിലെഹെഡ്മാസ്റ്ററിനെ കുറിച്ച് പരാതി വന്നാൽ എന്താ ചെയ്യുകബല്ലടിക്കുന്ന പ്യൂൺ അന്വേഷിച്ചാലും കൃത്യമാണെങ്കിൽ സത്യം പുറത്തുവരും. ചിലപ്പോൾ ആര് അന്വേഷിക്കുന്നു എന്നുള്ളതല്ല അന്വേഷിക്കുന്ന ആൾ കൃത്യമായി സത്യസന്ധനായ ഉദ്യോഗസ്ഥൻ ആണെങ്കിൽ ഏത് ഉന്നതനെയും പിടിക്കാൻ കഴിയും. കൃത്യമായ നീതി നടപ്പിലാക്കുവാൻ ഉദ്യോഗസ്ഥന്മാർ തയ്യാറാവണം.
എനിക്ക് ഒരു ഉറപ്പും ഒരിടത്തും ഒന്നും ലഭിച്ചിട്ടില്ല .ഉറപ്പു ലഭിച്ചു എന്നുള്ള ഒരു നിലപാടിൽ നിങ്ങൾ മാധ്യമപ്രവർത്തകർ അങ്ങനെ ഒരു നിലപാടിനെ കുറിച്ച് ഒരിക്കലും ആലോചിക്കേണ്ടതില്ല. ഞാൻ മുഖ്യമന്ത്രിയെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു. മുഖ്യമന്ത്രിയുമായി ദീർഘനേരം സംസാരിച്ചു. ഞാൻ പാർട്ടി സെക്രട്ടറിയോട് കാര്യങ്ങൾ പറഞ്ഞു. അദ്ദേഹവും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കേരളത്തിലെ ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകർ ഇത് നോക്കിക്കാണുന്നുണ്ട്. ഈ അഴിമതി ഈ കൊടികുത്തി അഴിമതിക്കെതിരെ പാർട്ടി പ്രവർത്തകർ കൃത്യമായി . അവർ എന്നെ പിന്തുണയ്ക്കുന്നുണ്ട്. ഇപ്പോൾ തന്നെ ഈ സ്വർണക്കടത്തുമായി ബന്ധപ്പെട്ടു കൊണ്ട് വലിയ അഴിമതികൾ നടക്കുന്നുണ്ട്. അഴിമതികളെ സംബന്ധിച്ച് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചപ്പോൾ തന്നെ അത് എങ്ങനെ മാറ്റണമെന്ന് ആഗ്രഹിച്ചുകൊണ്ട് ചില ആളുകൾ മുന്നോട്ട് വരുന്നുണ്ട്. വീഡിയോ ഞാൻ തരാം. ഇപ്പോൾ സ്വർണ്ണം കള്ളക്കണത്തിന്റെ ഭാഗമായി ചില കടകളിൽനിന്ന് മാറ്റിക്കൊണ്ടിരിക്കുകയാണ് നിങ്ങൾ അത് അന്വേഷിക്കണം. (മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഇന്ന് തിരുവനന്തപുരത്ത് പി.വി അൻവർ നൽകിയ മറുപടി)
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.