സിംല: ഹിമാചലിലെ പ്രളയം. സൈന്യത്തിന്റെയും എംആർഎഫ് ന്റെയും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു സംഭവസ്ഥലം സന്ദർശിച്ചു. ക്രമീകരണങ്ങൾ വിലയിരുത്തി. രാംപൂരിലെ സമേജിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ബ്ലോക്ക് ലെവൽ ഹെൽത്ത് സെന്ററുകൾ ആരംഭിച്ചതായി സുഖ്‌വീന്ദർ സുഖു. 45 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.ഹിമാചൽ പ്രദേശിലെ 190 റോഡുകൾ അടച്ചു. ആഗസ്റ്റ് 7 വരെ സംസ്ഥാനത്ത് യെല്ലോ അലർട്ട്. ഹിമചലിലെ വൈദ്യുതി – ജല വിതരണം താറുമാറായി. ജൂൺ 27 മുതൽ ആഗസ്റ്റ് 1 വരെ കെടുതിയിൽ സംസ്ഥാനത്ത് 77 പേർ മരിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.