. ഇടുക്കി: കയ്യേറ്റം ഒഴിപ്പിച്ച ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമെന്ന സിപിഐ ലോക്കൽ സെക്രട്ടറിയുടെ ഭീഷണി നടപ്പാക്കി റവന്യൂ വകുപ്പ്. മൂന്നാർ ദേവികുളത്ത് കൈയ്യേറ്റം ഒഴിപ്പക്കാൻ പോയ ഭൂസംരക്ഷണ സേനാംഗങ്ങളെയാണ് വിവിധ ഇടങ്ങളിലേക്ക് മാറ്റിയത്.കയ്യേറ്റങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് പറയുമ്പോഴാണ് ലോക്കൽ സെക്രട്ടറിയുടെ ഭീഷണിക്ക് മുന്നിൽ ഏഴു ജീവനക്കാരെ സ്ഥലം മാറ്റിയത്. ദേവികുളം ഉടുമ്പൻചോല പീരുമേട് താലൂക്കുകളിൽ ജോലി ചെയ്യുന്ന ഏഴ് പേരെയും സ്ഥലം മാറ്റി. ജൂൺ 14ന് ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാൻ ഈ സംഘാംഗങ്ങളെ സിപിഐ ലോക്കൽ സെക്രട്ടറി ആരോഗ്യദാസ് സ്ഥലംമാറ്റുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭൂ സംരക്ഷണ സേനയിലെ 7 ആളുകളെയും വിവിധ ഇടങ്ങളിലേക്ക് മാറ്റിയത്. താൽക്കാലിക അടിസ്ഥാനത്തിൽ പത്തു വർഷത്തിലേറെയായി ജോലി നോക്കുന്ന വിമുക്തഭടന്മാർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടി. സ്ഥലം മാറ്റത്തിനുള്ള കാരണം വ്യക്തമല്ല. ഭൂപ്രദേശത്തിന്റെ ഘടന മനസ്സിലാക്കി ജോലി ചെയ്യുന്നവർക്കെതിരെയാണ് റവന്യൂ വകുപ്പിന്റെ നടപടി. കയ്യേറ്റം ഒഴിപ്പിക്കലിനേ ഉൾപ്പെടെ ഇത് കാര്യമായി ബാധിക്കും. എന്നാൽ സ്വാഭാവിക പുനർവിന്ന്യാസം എന്ന് മാത്രമാണ് ജില്ലാ കളക്ടറുടെ വിശദീകരണം.
ഈ വാർത്ത പല മാധ്യമങ്ങളും പ്രസിദ്ധീകരിച്ചതാണ് സത്യം എന്താണ്?
ഈ വാർത്തയിൽ നിന്ന് മനസ്സിലാകുന്നത് സി.പി ഐ പ്രാദേശിക നേതാവ് ഇടപെട്ടു, അതിനാൽ അവരെ സ്ഥലം മാറ്റി. പാർട്ടിയും കലക്ടറും കുറ്റക്കാർ’ എന്നാൽ എന്താണ് അവിടെ സംഭവിച്ചത്. വർഷങ്ങളായി ഒരു സ്ഥലത്തിരുന്ന് ജോലി ചെയ്യുമ്പോൾ ഒരുപാട് പേർ സൗഹൃദത്തിലാകും. ഇതിൽ താൽപര്യങ്ങൾ വരും. താൽപ്പര്യമുള്ളത് ചെയ്യും താൽപ്പര്യമില്ലാത്തത് ചെയ്യില്ല. അവിടെ കൈക്കൂലി സ്വാഭാവികമായി വരും. അതിലൂടെ താൽപ്പര്യമില്ലായ്മയും താൽപ്പര്യമുള്ളതും തിരിച്ചറിയും. അതാണ് അവിടെ സംഭവിച്ചത്. ഈ ഉദ്യോഗസ്ഥർ ജോലി ചെയ്ത സമയത്ത് ഇവർ നടത്തി കൂട്ടിയ അഴിമതി അന്വേഷിക്കാൻ റവന്യൂ വകുപ്പു തയ്യാറാകണം. മന്ത്രി ഇക്കാര്യത്തിൽ ഇടപെടണം. ഇടുക്കി മുഴുവൻ താൽപ്പര്യക്കാരുടെ കയ്യേറ്റങ്ങളായി മാറി എന്നത് വസ്തുത.കൂടുതൽ പറയും വരും നാളുകളിൽ .ഒരു പരമ്പര തന്നെ ചെയ്യണം എന്ന് ന്യൂസ് 12ന് ആഗ്രഹമുണ്ട്………
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.